• HOME
  • »
  • NEWS
  • »
  • film
  • »
  • ഹാഷിഷ് ഓയിലുമായി പിടിയിലായത് 'ഭീഷ്മപർവം' 'ഹൃദയം'സ്റ്റിൽ ഫോട്ടോഗ്രാഫർ അല്ല; വ്യക്തത വരുത്തി FEFKA

ഹാഷിഷ് ഓയിലുമായി പിടിയിലായത് 'ഭീഷ്മപർവം' 'ഹൃദയം'സ്റ്റിൽ ഫോട്ടോഗ്രാഫർ അല്ല; വ്യക്തത വരുത്തി FEFKA

പിടിയിലായ ആൾക്ക് സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ് യൂണിയനുമായി യാതൊരു ബന്ധവുമില്ല എന്ന് യൂണിയൻ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഹാഷിഷ് ഓയിലുമായി (Hashish oil) സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ പിടിയിലായി എന്ന വാർത്തയിൽ പരാമർശിക്കപ്പെട്ട വ്യക്തി 'ഭീഷ്മപർവം', 'ഓർമ്മയുണ്ടോ ഈ മുഖം', 'ഹൃദയം' സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആണെന്ന വാർത്ത തെറ്റെന്ന് ഫെഫ്ക. പിടിയിലായ ആൽബിൻ ആന്റണി ഈ സിനിമകളിൽ പ്രവർത്തിച്ചു എന്ന് അച്ചടിമാധ്യമം വഴി വന്ന വാർത്തയ്‌ക്കാണ്‌ ഫെഫ്ക ഔദ്യോഗിക പ്രസ്താവന ഇറക്കിയത്.

    മേൽപ്പറഞ്ഞ സിനിമകളുടെ യഥാർത്ഥ സ്റ്റിൽ ഫോട്ടോഗ്രാഫി ചെയ്തത് ഫെഫ്ക സ്റ്റിൽ ഫോട്ടോഗ്രഫേഴ്സ് യൂണിയൻ അംഗങ്ങളായ ഹാസിഫ് ഹക്കിം, ബിജിത്ത് ധർമടം എന്നിവരാണ്.

    'പിടിയിലായ ആൽബിൻ ആന്റണി ടി ചിത്രങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ അല്ലെന്നു മാത്രമല്ല, ഇയാൾക്ക് സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ് യൂണിയനുമായി യാതൊരു ബന്ധവുമില്ല.

    മാധ്യമങ്ങൾ നൽകിയിട്ടുള്ള തെറ്റായ വാർത്ത മൂലം ടി ചിത്രങ്ങളിൽ പ്രവർത്തിച്ച ഫോട്ടോഗ്രാഫർക്ക് വലിയ അവമതിപ്പ് ഉണ്ടായിട്ടുണ്ട്.,' എന്ന് ഫെഫ്ക സ്റ്റിൽ ഫോട്ടോഗ്രാഫി യൂണിയന് വേണ്ടി ജനറൽ സെക്രട്ടറി ബെന്നി ആർട്ട്ലൈൻ പ്രസ്താവനയിൽ പറഞ്ഞു.



    മമ്മൂട്ടി, പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത സിനിമയുമായി ബന്ധമുണ്ട് എന്ന് വാർത്തകളിൽ പേരുവന്നയാൾ, ഈ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ അല്ലെന്നു മാത്രമല്ല, തങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫി യൂണിയനുമായി യാതൊരു ബന്ധവുമില്ലാത്തയാളാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

    Summary: In a statement, FEFKA denied any associations between their union and the photographer who was accused of smuggling hashish oil and who was wrongly mentioned in press reports as being associated with the movies Bheeshmaparvam, Ormayundo ee Mukham, and Hridayam
    Published by:user_57
    First published: