സായിപ്പിനെ കണ്ടാൽ കവാത്ത് മറന്നെങ്കിൽ ഇന്നത്തെ അവസ്ഥ അതല്ല; സുബൈറിനെ പോലെ എത്രപേർ?

FEFKA short movie addresses the plight of foreign tourists in Kerala | വിദേശ വിനോദസഞ്ചാരികൾക്ക് ഇന്ന് ഒരു ഓട്ടോയോ ടാക്സിയോ കേരളത്തിൽ കിട്ടാറുണ്ടോ?

News18 Malayalam | news18-malayalam
Updated: March 26, 2020, 12:27 PM IST
സായിപ്പിനെ കണ്ടാൽ കവാത്ത് മറന്നെങ്കിൽ ഇന്നത്തെ അവസ്ഥ അതല്ല; സുബൈറിനെ പോലെ എത്രപേർ?
സൂപ്പർമാൻ സുബൈർ
  • Share this:
സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നവരാണ് എന്ന് മലയാളികളെ ചൊടിപ്പിക്കാൻ പണ്ടുമുതലേ പലരും പറയാറുണ്ടായിരുന്നു. നമ്മുടെ ജീവിത ശൈലിയിലും, വിദ്യാഭ്യാസ രംഗത്തും, ടൂറിസം മേഖലയിലുമൊക്കെ അവരുടെ സാന്നിധ്യം നിരന്തരം ഇടപെടലുകൾ നടത്തിക്കൊണ്ടേയിരുന്നു. നൂറ്റാണ്ടുകളായി തുടർന്ന പല കാര്യങ്ങളും മാറിമറിയാൻ ഒരു കോവിഡ് പൊട്ടിപ്പുറപ്പെടൽ മാത്രം.

ഇന്ന് വിനോദ സഞ്ചാരികളായി നാട്ടിലെത്തുന്ന വിദേശികൾക്ക് താമസമോ, ഭക്ഷണമോ, യാത്രയോ നൽകാൻ പലരും വിമുഖതകാട്ടുന്നു. വിദേശ രാജ്യത്ത് നിന്നും കോവിഡ് ബാധയുമായാണോ ഇവർ വരുന്നതെന്ന സംശയമാണ് കാരണം.

ഈ പ്രവണത ചൂണ്ടിക്കാട്ടുന്ന ഹ്രസ്വ ചിത്രമാണ് സൂപ്പർമാൻ സുബൈർ. സോഹൻ സീനുലാൽ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു ഓട്ടോയോ ടാക്സിയോ കിട്ടാതെ വിഷമിക്കുന്ന വിദേശികളെ തന്റെ ടാക്സി കാറിൽ കയറാൻ അനുവദിക്കുന്ന ഡ്രൈവർ സുബൈറിനെ കാണാം. സാനിറ്റൈസർ കൊടുത്ത് തന്റെ അതിഥികളെ ക്ഷണിക്കുന്ന ടാക്സി ഡ്രൈവർമാർ നമ്മുടെ നാട്ടിൽ എത്രയുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

കോവിഡ് ജാഗ്രതയുടെ ഭാഗമായി ഫെഫ്‌ക നിർമ്മിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്.

ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ്‌ അസോസിയേഷനുമായി ചേർന്ന് നിർമ്മിക്കുന്ന ഒൻപത് ലഘു ചിത്രങ്ങളിൽ മമ്മൂട്ടി, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, മംമ്ത മോഹൻദാസ്, കുഞ്ചൻ, അന്ന രാജൻ, ജോണി ആന്റണി, മുത്തുമണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു. സാങ്കേതിക കലാകാരന്മാരും താരങ്ങളും സൗജന്യമായാണ് ചിത്രങ്ങളുമായി സഹകരിക്കുന്നത്.



First published: March 26, 2020, 12:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading