• HOME
  • »
  • NEWS
  • »
  • film
  • »
  • FEFKA | തിയെറ്ററുകൾ മാത്രം അടച്ചിടുന്നതിന്റെ യുക്തിയെന്ത്? ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഫെഫ്കയുടെ കത്ത്

FEFKA | തിയെറ്ററുകൾ മാത്രം അടച്ചിടുന്നതിന്റെ യുക്തിയെന്ത്? ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഫെഫ്കയുടെ കത്ത്

തിയെറ്ററുകൾ അടയ്ക്കുന്ന കാര്യത്തിൽ പുനരാലോചന വേണമെന്ന് ആവശ്യം 

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് (Covid outbreak) തിയേറ്ററുകള്‍ അടയ്ക്കുന്നതിനെതിരെ ആരോഗ്യമന്ത്രിയ്ക്ക് (Health Minister) ഫെഫ്കയുടെ (FEFKA) കത്ത്. സി കാറ്റഗറിയിലുള്ള ജില്ലകളില്‍ തിയെറ്ററുകള്‍ മാത്രം അടച്ചുപൂട്ടുന്നതില്‍ പുനരാലോചന വേണമെന്നാണ് ആവശ്യം. മാളുകളും ബാറുകളും തുറന്നിടുബോള്‍ തിയേറ്ററുകള്‍ അടച്ചിടുന്നതിന്റെ യുക്തിയെന്തെന്നും ഫെഫ്ക ചോദിയ്ക്കുന്നു. തിയെറ്ററുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമെ പ്രവേശനം അനുവദിച്ചിട്ടൊള്ളു. ഒരു ഡോസെങ്കിലും വാക്‌സിനെടുക്കണമെന്നതും നിര്‍ബന്ധമാണ്. ഈ സാഹചര്യത്തില്‍ തിയെറ്ററിലാണ് രോഗവ്യാപന സാധ്യത കുറവെന്നും ഫെഫ്ക ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.

ഫെഫ്ക അയച്ച കത്തിന്റെ പൂർണ്ണരൂപം:

പ്രിയ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ്ജിന്.
ഒരു ജില്ല 'സി' കാറ്റഗറിയിൽ ആകുമ്പോൾ അടച്ചു പൂട്ടപ്പെടുന്നത് ജിം/ഹെൽത്ത് ക്ലബ്ബുകൾ, നീന്തൽകുളങ്ങൾ, സിനിമാ തിയെറ്ററുകൾ എന്നിവ മാത്രമാണ്. മാളുകൾ, ബാറുകൾ, റസ്റ്ററന്റുകൾ എന്നിവയ്ക്കെല്ലാം ഒരു തടസ്സവുമില്ലാതെ പ്രവർത്തിക്കാം. ഞങ്ങൾ മനസ്സിലാക്കിയത്. അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിലേയും, സ്റ്റാർ ഹോട്ടലുകളിലേയും ജിമ്മുകളും നീന്തൽക്കുളങ്ങളും തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നാണ്. സലൂണുകളും, ബ്യൂട്ടി പാർലറുകളും പ്രവർത്തിക്കുന്നുണ്ട്.

ഇവയ്ക്കൊന്നുമില്ലാത്ത കോവിഡ് വ്യാപനശേഷി തിയെറ്ററുകൾക്കുണ്ടെന്നാണ് നമ്മുടെ സംസ്ഥാനത്തെ വിദഗ്ധസമിതിയുടെ കണ്ടെത്തൽ. എന്താണ് ഈ കണ്ടെത്തലിന്റെ ശാസ്ത്രീയ അടിത്തറ എന്നറിയാനുള്ള അവകാശം ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവർക്കുണ്ട്. എന്നാൽ വാസ്തവത്തിൽ, ഈ പറഞ്ഞ ഇടങ്ങളിൽ നിന്നെല്ലാം സിനിമാ തിയെറ്ററുകളെ താരതമ്യേന സുരക്ഷിതമാക്കി തീർക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

50% സീറ്റുകൾ മാത്രമാണ് ഇപ്പോൾ തിയെറ്ററുകളിൽ പ്രേക്ഷകർക്കായി മാറ്റിവെച്ചിട്ടുള്ളത്. പ്രവേശനം ഒരു ഡോസെങ്കിലും വാക്സിനെടുത്തവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. എല്ലാവരും മാസ്ക് ധരിച്ചാണ് തിയെറ്ററിനുള്ളിൽ സിനിമ കാണുന്നത്. മുഖങ്ങൾ സ്ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ പാനീയങ്ങൾ ഓഡിറ്റോറിയത്തിനുള്ളിൽ വിതരണം ചെയ്യപ്പെടുന്നില്ല. ഒരാളും മറ്റൊരാളും തമ്മിൽ ഒരു സീറ്റിന്റെ അകലമുണ്ട്. ഈ വസ്തുതകളെല്ലാം തിയെറ്ററുകളെ റെസ്റ്ററന്റുകളിൽ നിന്നും ബാറുകളിൽ നിന്നും, സ്പാ പാർലർ സലൂണുകളിൽ നിന്നും സുരക്ഷിതമായ ഇട മാക്കി മാറ്റുന്നുണ്ട്.
ഇനി, ചില പഠനങ്ങളിലേക്ക്. ഇത് Institut Pasteur, എന്ന അതി പ്രശസ്തമായ ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച വിശദമായ ഒരു പഠനത്തിന്റെ റിപ്പോർട്ടാണ്

https://www.uniccinemas.org/fileadmin/user_upload/Publications/2021/Etude Pasteu r_Comcore 26112021.pdf

ഈ പഠനത്തിൽ തിയറ്ററുകളിൽ നിന്ന് കോവിഡ് വ്യാപനമുണ്ടാകാനുള്ള അനുപാത സാദ്ധ്യത 0.5 മാത്രമാണെന്ന് പറയുന്നു. റെസ്റ്ററന്റുകളിലും, ബാറുകളിലും അവ യഥാക്രമം 0.9 7 ഉം ആണ്. 'മാളുകളിലെ വ്യാപന സാധ്യത 0.6-0.7 ആണ്. തിയെറ്ററുകൾ താരതമ്യേന സുരക്ഷിതമാണെന്നർത്ഥം. തിയെറ്ററുകൾ മറ്റ് ഇൻഡോർ ഇടങ്ങളെക്കാൾ സുരക്ഷിതമാണെന്ന് ഉറപ്പിക്കുന്ന മറ്റൊരു പഠനം: https://health.ucdavis.edu/news/headlines/movie-theaters-may-pose-less
covid-19-risk-than-we-think-says-uc-davis-health-expert/2020/06
Fraunhofer Institute for Building Physics adamlala msaal 30 പഠനത്തിൽ സിനിമാ ഹാളുകളെ താരതമ്യേന സുരക്ഷിത മാക്കിത്തീർക്കുന്ന വസ്തുതകൾ അക്കമിട്ട് നിരത്തുന്നുണ്ട്.

ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി സിനിമാ തിയെറ്ററുകളെ വ്യാപനപ്രഭവമായി കാണാൻ നമ്മുടെ വിദഗ്ധസമിതിയെ പ്രേരിപ്പിക്കുന്ന ശാസ്ത്രീയ വസ്തുതകൾ എന്താണ്? തിരുവനന്തപുരത്ത് മാളുകളും റെസ്റ്ററന്റുകളും ബാറുകളും തുറന്ന് പ്രവർത്തിക്കുമ്പോൾ അപ്രതീക്ഷിതമായി അടച്ചുപൂട്ടേണ്ടി വന്നത് തിയെറ്ററുകൾ മാത്രം. തിയെറ്റർ സൂപ്പർ സ്പ്രെഡർ ആയി മാറിയ ഒരു സംഭവമെങ്കിലും ഇന്ത്യയിൽ എവിടെയെങ്കിലും ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? മാളുകളും, ബാറുകളും, റെസ്റ്ററന്റുകളും തുറന്ന് പ്രവർത്തിക്കുമ്പോൾ, തിയെറ്ററുകൾ മാത്രം അടച്ചുപൂട്ടുന്ന ഒരു സമീപനം കേരളം അല്ലാതെ മറ്റേതെങ്കിലും സംസ്ഥാനം ഇന്ത്യയിൽ സ്വീകരിച്ചിട്ടുണ്ടോ? തീയറ്ററുകൾ സുരക്ഷിതമാണെന്ന ഉത്തമ ബോധ്യത്തിൽ "കുറുപ്പും "മരയ്ക്കാറും" "സ്പൈഡർമാനും ഇപ്പോൾ "ഹൃദയവും കാണാൻ ഒഴുകിയെത്തുന്ന പ്രേക്ഷക സമൂഹത്തോടെങ്കിലും വിദഗ്ധ സമിതി ഉത്തരം പറഞ്ഞേ തീരൂ.

ഇത്രയും പറഞ്ഞത്. മാളുകളോ, ബാറുകളോ, റെസ്റ്ററന്റുകളോ പ്രവർത്തിക്കരുത് എന്ന് പറയാനല്ല. അവരോടൊപ്പം, തിയറ്ററുകളെയും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അവർക്കെല്ലാം ബാധകമായത് ഞങ്ങൾക്കും ബാധകം; അതാണ് യുക്തിസഹം. ഈ വിഷയത്തിൽ പ്രതീക്ഷയോടെ, ഒരുപുനരാലോചന ഉണ്ടാവുമെന്ന പ്രതീക്ഷയോടെ
ഉണ്ണിക്കൃഷ്ണൻ ബി. (ജനറൽ സെക്രട്ടറി)
Published by:user_57
First published: