• HOME
  • »
  • NEWS
  • »
  • film
  • »
  • OTTയിൽ പോയാൽ മോഹൻലാൽ ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കില്ല; ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന് ഫിയോക്

OTTയിൽ പോയാൽ മോഹൻലാൽ ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കില്ല; ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന് ഫിയോക്

ജീവിക്കാന്‍ കഴിവില്ലാത്തവരല്ലല്ലോ സിനിമ ഒടിടിയില്‍ കൊടുക്കുന്നതെന്നും ഫിയോക്ക് ഭാരവാഹികള്‍ ചോദിക്കുന്നു.

  • Last Updated :
  • Share this:
    ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. 56 ദിവസങ്ങൾക്ക് ശേഷമേ ഒടിടി റിലീസ് അനുവദിക്കാവൂ എന്ന് ഫിലിം ചേംബറിനോട് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ ആവശ്യപ്പെട്ടു. ഫിലിം ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ചിത്രം ഒടിടിയില്‍ കൊടുത്തിട്ട് തിയറ്ററുകളിലേക്ക് വന്നാൽ പ്രദർശിപ്പിക്കില്ലെന്നും ഫിയോക് വ്യക്തമാക്കി.

    മോഹൻലാലിന്റെ 'എലോൺ' ഒടിടിയിൽ പോയിട്ട് അടുത്ത ചിത്രം തിയേറ്റർ പ്രദർശിപ്പിക്കാൻ വന്നാൽ സ്വീകരിക്കില്ലെന്ന് ഫിയോക് ഭാരവാഹികൾ പറഞ്ഞു. ജീവിക്കാന്‍ കഴിവില്ലാത്തവരല്ലല്ലോ സിനിമ ഒടിടിയില്‍ കൊടുക്കുന്നതെന്നും ഫിയോക്ക് ഭാരവാഹികള്‍ ചോദിക്കുന്നു.

    ഒരു നടന്‍റെയും നടിയുടെയും അനുവാദമില്ലാതെ ഒരു സിനിമയും ഒടിടിയില്‍ പ്രദര്‍ശിപ്പിക്കില്ല. പക്ഷെ ഇവരെ താരങ്ങളാക്കിയത് തിയേറ്റകളാണെന്ന് മനസ്സിലാക്കണമെന്നും അവർ പറഞ്ഞു. ഏതു സിനിമയും രണ്ടോ മൂന്നോ നാലോ ആഴ്ച്ച പ്രദര്‍ശിപ്പിക്കണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ട് എന്നാൽ കാണുവാൻ ആളുകൾ വരേണ്ടെന്നും കരണ്ട് ചാർജ് അടക്കാനുള്ള പൈസ പോലും തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നില്ലെന്നും ഫിയോക് ഭാരവാഹികൾ പറയുന്നു.

    Also Read-Kothu | സിബി മലയിലിന്റെ ആസിഫ് അലി ചിത്രം 'കൊത്ത്' U/A; റിലീസ് ഉടനടി

    National Film Award | ഡബ്ബ് ചെയ്ത ചിത്രത്തിന് സിങ്ക് സൗണ്ട് അവാർഡ്; നിർമ്മാതാക്കൾ തന്ന വിവരങ്ങൾ തെറ്റിദ്ധരിപ്പിച്ചുവെന്ന് ജൂറി

    ഡബ്ബ് ചെയ്ത ചിത്രത്തിന് സിങ്ക് സൗണ്ട് അവാർഡ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി ദേശീയചലച്ചിത്ര അവാർഡ് ജൂറി.സിങ്ക് സൗണ്ട് ചിത്രമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചതെന്ന് ജൂറി പറഞ്ഞു. പൂര്‍ണ്ണമായും ഡബ്ബ് ചെയ്ത 'ദൊള്ളു' എന്ന കന്നഡ ചിത്രത്തിനാണ് സിങ്ക് സൗണ്ട് അവാർഡ് നൽകിയത്.

    നിർമ്മാതാക്കൾ തന്ന വിവരങ്ങൾ തെറ്റിധരിപ്പിച്ചുവെന്ന് ജൂറി പറ‌ഞ്ഞു.സിനിമ കണ്ടപ്പോൾ സിങ്ക് സൗണ്ടല്ലെന്ന് മനസിലായില്ലെന്ന് ജൂറി അംഗം വിജി തമ്പി പറഞ്ഞു. ജോബിൻ ജയറാം എന്നയാളാണ് അവാർഡ് നേടിയത്.

    Also Read-Kunchacko Boban | 'ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു...'; ചാക്കോച്ചനെ പ്രശംസിച്ച് ഔസേപ്പച്ചൻ

    13 പുരസ്കാരങ്ങളാണ് മലയാള സിനിമയ്ക്ക് ഇക്കുറി ലഭിച്ചത്. ഇതിന് പുറമെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അപർണ ബാലമുരളി, മികച്ച തിരക്കഥയുടെ ഭാഗമായ മലയാളി ശാലിനി ഉഷയും നേട‌ി. മികച്ച സംവിധായകൻ, മികച്ച നടി, മികച്ച പിന്നണിഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം തുടങ്ങിയ പുരസ്കാരങ്ങളെല്ലാം മലയാള സിനിമയ്ക്കാണ്.

    അയ്യപ്പനും ​കോശിക്കും മാത്രം നാല് പുരസ്കാരങ്ങളാണ് ലഭിച്ചത്. സച്ചിക്ക് മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചു. 'കലക്കാത്താ സന്ദനമേലേ' നാടൻ പാട്ടിനാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം നേടിയത്. ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചത്. സംഘട്ടനം ഒരുക്കിയ മാഫിയ ശശിക്കും സംഘത്തിനും അവാർഡ് ലഭിച്ചു.
    Published by:Jayesh Krishnan
    First published: