• HOME
  • »
  • NEWS
  • »
  • film
  • »
  • കോവിഡ് കാലത്ത് സിനിമകൾ റിലീസ്; നിർമ്മാതാക്കളെയും വിതരണക്കാരെയും തീയേറ്റർ ഉടമകൾ ആദരിക്കുന്നു

കോവിഡ് കാലത്ത് സിനിമകൾ റിലീസ്; നിർമ്മാതാക്കളെയും വിതരണക്കാരെയും തീയേറ്റർ ഉടമകൾ ആദരിക്കുന്നു

കോവിഡ് ശക്തമായിരുന്ന സമയത്ത് തിയേറ്ററുകളിലേക്ക് ആളുകൾ വരാൻ മടിച്ചുനിന്ന സമയത്താണ് നിർമ്മാതാക്കളും വിതരണക്കാരും സധൈര്യം സിനിമകൾ റിലീസ് ചെയ്യാൻ തയ്യാറായതെന്ന് ഫിയോക്ക് വ്യക്തമാക്കുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കൊച്ചി: കോവിഡ് കാലത്ത് സിനിമകൾ തീയറ്ററുകളിൽ റിലീസ് ചെയ്യാൻ മുൻകൈയെടുത്തവരെ ആദരിക്കാൻ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. കോവിഡ് പ്രതിസന്ധികൾക്കിടയിലും സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ മുന്നിട്ടിറങ്ങിയ നിർമ്മാതാക്കളെയും വിതരണക്കാരെയുമാണ് ഫിയോക്കിന്‍റെ നേതൃത്വത്തിൽ ആദരിക്കുന്നത്. എറണാകുളം എം.ജി റോഡിലുള്ള ഗ്രാൻഡ് ഹോട്ടലിൽവെച്ച് സെപ്റ്റംബർ 27 ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സ്വീകരണ പരിപാടി നടത്തുന്നത്.

    സിനിമകൾ റിലീസ് ചെയ്തതോടെയാണ് കോവിഡ് പശ്ചാത്തലത്തിൽ തകർന്നടിഞ്ഞ മലയാള സിനിമാ വ്യാവസായത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ തീയേറ്റർ ഉടമകളെ സഹായിച്ചതെന്ന് ഫിയോക്ക് പറഞ്ഞു.

    കോവിഡ് ശക്തമായിരുന്ന സമയത്ത് തിയേറ്ററുകളിലേക്ക് ആളുകൾ വരാൻ മടിച്ചുനിന്ന സമയത്താണ് നിർമ്മാതാക്കളും വിതരണക്കാരും സധൈര്യം സിനിമകൾ റിലീസ് ചെയ്യാൻ തയ്യാറായത്. ഇതോടെയാണ് പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് തിരികെ കൊണ്ടുവരാനായതെന്നും ഫിയോക്ക് വ്യക്തമാക്കുന്നു. ഇതിന് മുൻകൈയെടുത്ത തിരഞ്ഞെടുത്ത നിർമ്മാതാക്കളെയും വിതരണക്കാരെയുമാണ് ആദരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
    Published by:Anuraj GR
    First published: