• HOME
  • »
  • NEWS
  • »
  • film
  • »
  • FEUOK |ഫിയോക്ക് പിളർപ്പിലേക്ക്? ആന്റണി പെരുമ്പാവൂരും കൂട്ടരും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലേക്ക് !

FEUOK |ഫിയോക്ക് പിളർപ്പിലേക്ക്? ആന്റണി പെരുമ്പാവൂരും കൂട്ടരും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലേക്ക് !

നടൻ ദിലീപിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്തുചാടിക്കാൻ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് നിർണായക നീക്കം നടത്തുന്നതനിടെയാണ് അട്ടിമറി.

ആന്റണി പെരുമ്പാവൂർ

ആന്റണി പെരുമ്പാവൂർ

  • Last Updated :
  • Share this:
സംസ്ഥാനത്തെ തിയറ്ററുകളുടെ പ്രബല സംഘടനയായ ഫിയോക് (FEUOK) പിളർപ്പിലേക്ക് നീങ്ങുകയാണ്. നിർമാതാവും തീയറ്റർ ഉടമയുമായ ആന്റണി പെരുമ്പാവൂരിന്റെയടക്കം (Antony Perumbavoor) പിന്തുണയുമായി തിയറ്ററുടമകളുടെ പഴയകാല സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ (film exhibitors federation) രംഗത്തെത്തിയതോടെയാണ് പിളർപ്പിൻ്റെ സൂചന ശക്തമയത്. നടൻ ദിലീപിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്തുചാടിക്കാൻ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് നിർണായക നീക്കം നടത്തുന്നതനിടെയാണ് അട്ടിമറി.

നിലവിൽ ഫിയോക്കിന്റെ ആജീവനാന്ത ചെയർമാനായ ദിലീപിനെയും വൈസ് ചെയർമാനായ ആന്റണി പെരുമ്പാവൂരിനെയും ആ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഭരണഘടന ഭേദഗതിക്ക് ഫിയോക് ഒരുങ്ങുമ്പോഴാണ് സംഘടന പിളർന്നുവെന്ന വ്യക്തമായ സൂചന പുറത്തുവരുന്നത്. 2017ൽ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർത്തി ഫിയോക് രൂപീകരിച്ചവരിൽ പലരും മാതൃസംഘടനയിലേക്ക് തിരിച്ചെത്തിയെന്ന് ഫെഡറേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൊച്ചിയിൽ ബുധനാഴ്ച്ച നടന്ന ഫെഡറേഷൻ എക്സിക്യുട്ടീവ് യോഗത്തിൽ ഫിയോക്കിലെ അംഗങ്ങളും പങ്കെടുത്തു. ആന്റണി പെരുമ്പാവൂർ ഫെഡറേഷൻ അംഗമാണെന്നും ദിലീപ് അടക്കം തിരിച്ചെത്തിയാൽ അർഹമായ സ്ഥാനം നൽകുമെന്നും പ്രസിഡന്റ് ഡോ.രാംദാസ് ചേലൂർ പറഞ്ഞു. പണ്ട് നിസാര കാരണത്തിൻ്റെ പേരിലാണ്  ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർത്തിയത്. അന്ന് അതിന് നേതൃത്വം കൊടുത്തവർക്ക് കാലം കരുതിവെച്ച കാവ്യനീതിയാണ് ഇപ്പോൾ ഫിയോക്കിൽ സംഭവിക്കുന്നതെന്ന്  ഡോ.രാംദാസ് ചേലൂർ വ്യക്തമാക്കി.

ഈ മാസം 31-ന് ജനറൽ ബോഡി ചേരാനിരിക്കെ ഫിയോക്ക് പിളർന്നുവെന്ന് ഉറപ്പിച്ചു പറഞ്ഞത് ഫെഡറേഷൻ അഡ്വൈസറി ബോർഡ് അംഗം ലിബർട്ടി ബഷീറാണ്. പണ്ട് തന്നെ  ചിലർ ബോധപൂർവ്വം മോശപ്പെടുത്തുവാനാണ് നീക്കം നടത്തിയത്. ദിലീപ് ഉൾപ്പെടെ ഉള്ളവർ പിന്നിൽ നിന്നും കുത്തി. പക്ഷേ തനിക്ക് അന്നും, ഇന്നും ഉയർച്ചയും താഴ്ച്ചയും ഉണ്ടായിട്ടില്ല. ദിലീപ് മനസിന് വല്ലാതെ മുറിവേൽപ്പിച്ചെങ്കിലും, പുതിയ സാഹചര്യത്തിൽ എല്ലാം മറന്നുകൊണ്ട് യോജിച്ച് പോവാനാണ് ആഗ്രഹിക്കുന്നതെന്ന്  ലിബർട്ടി ബഷീർ പറഞ്ഞു.

നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും ആ സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. 31ന് ജനറല്‍ ബോഡി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും2017ല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ന്നാണ് തിയറ്ററുടമകളുടെ ഇന്നത്തെ സംഘടനയായ ഫിയോക് ദിലീപിന്റെ കാര്‍മികത്വത്തില്‍ രൂപം കൊണ്ടത്. ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ യഥാക്രമം ദിലീപിലും ആന്റണി പെരുമ്പാവൂരിലും നിലനിര്‍ത്തിയായിരുന്നു ഭരണഘടനയ്ക്ക് രൂപം നല്‍കിയതും.

ഈ രണ്ട് സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് പാടില്ലെന്നും ഫിയോക്കിന്റെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഈ ചട്ടം പൊളിച്ചെഴുതാനാണ് ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. 31ന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയുടെ അംഗീകാരം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നിരിക്കെയാണ് ഭരണഘടന ഭേദഗതി കൊണ്ടുവരാന്‍ നിര്‍ണായക നീക്കം തുടരുന്നത്.

മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുണ്ടായ അഭിപ്രായഭിന്നതയുടെ തുടര്‍ച്ചയാണ് നിലവിലെ നീക്കത്തിലെത്തി നില്‍ക്കുന്നത്. നേരത്തെ ചെയര്‍മാനായ ദിലീപ് മുഖേന സംഘടനയ്ക്ക് ആന്റണി പെരുമ്പാവൂര്‍ രാജി നല്‍കിയിരുന്നെങ്കിലും അതേകുറിച്ച് അറിവില്ലെന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്.

സിനിമകളുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട തർക്കമുണ്ടായതോടെയാണ് ആന്റണി പെരുമ്പാവൂരും ദിലീപും അടക്കം ഫിയോക്കിന്റെ കണ്ണിലെ കരടായത്. ഭരണഘടന ഭേദഗതി കൊണ്ടുവന്ന് ആന്റണി പെരുമ്പാവൂരിനെയും ദിലീപിനെയും സംഘടനയ്ക്ക് പുറത്തുചാടിക്കാൻ ഫിയോക്കിനുള്ളിൽ ശ്രമം തുടരുമ്പോൾ താൻ നേരത്തെ തന്നെ സംഘടനയ്ക്ക് രാജി സമർപിച്ചതാണെന്ന് ആന്റണി പെരുമ്പാവൂരും വ്യക്തമാക്കി.
Published by:Sarath Mohanan
First published: