നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സിനിമാ ഷൂട്ടിങ്ങിനിടെ 11 കെവി ലൈനിൽതട്ടി സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു; സംവിധായകൻ കസ്റ്റഡിയിൽ

  സിനിമാ ഷൂട്ടിങ്ങിനിടെ 11 കെവി ലൈനിൽതട്ടി സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു; സംവിധായകൻ കസ്റ്റഡിയിൽ

  11 KV വൈദ്യുത ലൈനിനു സമീപം ക്രെയ്‌നിൽ നിൽക്കുമ്പോഴായിരുന്നു അപകടം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ബംഗളുരുവിൽ സിനിമാ ഷൂട്ടിങ്ങിൽ ഫൈറ്റ് രംഗം ചീത്രീകരിക്കവേ സ്റ്റണ്ട് കൊറിയോഗ്രാഫർ ഷോക്കേറ്റു മരിച്ചു. കന്നഡ ചിത്രമായ 'ലവ് യു രച്ചൂ' എന്ന സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ വിവേക് ആണ് മരിച്ചത്. 35 വയസ്സായിരുന്നു. സംഭവത്തെ തുടർന്ന് വിവേകിനെ ബംഗളുരുവിലെ രാജരാജേശ്വരി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

   11 KV വൈദ്യുത ലൈനിനു സമീപം ക്രെയ്‌നിൽ നിൽക്കുമ്പോഴായിരുന്നു അപകടം. മറ്റൊരു സ്റ്റണ്ട് താരത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് ചിത്രീകരണം നിർത്തിവച്ചു.

   സംവിധായകൻ ശങ്കർ, നിർമ്മാതാവ് ദേശ്പാണ്ഡെ, സ്റ്റണ്ട് സംവിധായകൻ വിനോദ് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

   അജയ് റാവു, രചിതാ റാം എന്നിവർ നായികാനായകന്മാരാവുന്ന സിനിമയാണിത്.

   2016ൽ 'മസ്തിഗുഡി' എന്ന സിനിമയുടെ ചിത്രീകരണം നടക്കവേ രണ്ടുപേർ തടാകത്തിൽ വീണുമരിച്ചിരുന്നു. ഹെലികോപ്റ്ററിൽ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കവെയായിരുന്നു ദാരുണ സംഭവം.
   Published by:user_57
   First published:
   )}