കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ സംവിധായിക കുഞ്ഞില മസിലാമണിയുടെ പ്രതിഷേധത്തില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്. കുഞ്ഞില മസിലാമണിയുടെ അറസ്റ്റില്‍ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ലെന്നാണ് രഞ്ജിത്തിന്റെ വിശദീകരണം. കുഞ്ഞിലയുടേത് 'വികൃതി'യെന്നും രഞ്ജിത് പരിഹസിച്ചു.
അതേസമയം കുഞ്ഞിലയുടെ ചിത്രം ഒഴിവാക്കിയത് ആന്തോളജി സിനിമ കാണിക്കാന്‍ കഴിയാത്തതുകൊണ്ടാണെന്നും രഞ്ജിത് വിശദീകരിച്ചു. ചടങ്ങ് അലങ്കോലമാക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രാ വനിതാ ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറത്തിലാണ് രഞ്ജിത്തിന്റെ പ്രതികരണം.
തന്റെ സിനിമയായ 'അസംഘടിതര്‍' ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കിയതിനെതിരെ കുഞ്ഞില പ്രതിഷേധിച്ചിരുന്നു. ചിത്രം ചലച്ചിത്രമേളയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കി എന്നാരോപിച്ചായിരുന്നു കുഞ്ഞില പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചിത്രം അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിന് അയച്ച വാട്സ്ആപ്പ് മെസേജിന്റെ സ്ക്രീന്‍ഷോട്ട് സഹിതം നേരത്തെ കുഞ്ഞില ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് മേളയുടെ ഭാഗമായിരുന്ന മറ്റൊരു സംവിധായികയായ വിധു വിന്‍സെന്റ് തന്റെ ചിത്രം മേളയില്‍ നിന്നും പിന്‍വലിച്ചിരുന്നു. മേളയിലേക്കുള്ള സിനിമകള്‍ എന്ത് മാനദണ്ഡത്തിലാണ് തിരഞ്ഞെടുക്കുന്നതെന്ന് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ സിനിമകളുടെ സംവിധായകനായ ഡോ. ബിജു ചോദ്യവുമായി രംഗത്തെത്തിയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.