മരടിലെ തകർത്ത ഫ്ലാറ്റ് ഉടമകളുടെ ജീവിതവുമായി മരട് 357 വരുന്നു; എന്താണീ 357 ?

ഭൂമാഫിയയ്ക്കെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ ഈ സിനിമ സഹായിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു

News18 Malayalam | news18-malayalam
Updated: January 23, 2020, 9:30 PM IST
മരടിലെ തകർത്ത ഫ്ലാറ്റ് ഉടമകളുടെ ജീവിതവുമായി മരട് 357 വരുന്നു;  എന്താണീ 357 ?
മരട് ഫ്ലാറ്റ്
  • Share this:
മരട് ഫ്ലാറ്റിൽ നിന്ന് ഒരു സുപ്രഭാതത്തിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ ജീവിത ദുരന്തത്തിന്റെ കഥയാണ് മരട് 357.  മരടിൽ യഥാർത്ഥത്തിൽ സംഭവിച്ചതിന്റെ നേർക്കാഴ്ചയാണ് ചിത്രത്തിൽ വിവരിക്കുന്നത്. ഭൂമാഫിയയുടെ ചതിക്കുഴിയിൽ വീണ് ജീവിതം തന്നെ അവതാളത്തിലാകുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണിത്.

also read:Shylock movie review first half: അറുത്ത കൈയ്ക്ക് ഉപ്പുതേക്കാത്ത പലിശക്കാരൻ; ആദ്യ പകുതി കഴിയുമ്പോൾ ഷൈലോക്ക് നൽകുന്നതെന്ത്?

357 കുടുംബങ്ങൾക്കാണ് മരടിൽ വീട് നഷ്ടപ്പെട്ടത്. കോടതി ഉത്തരവ് വന്ന ശേഷം ഇവർ അനുഭവിച്ച മാനസിക സമ്മർദ്ദത്തിന്റെ ആഴം ചിത്രത്തിൽ വിവരിക്കുന്നുണ്ട്. ഭൂമാഫിയയ്ക്കെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ ഈ സിനിമ സഹായിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

പട്ടാഭിരാമൻ എന്ന  സിനിമയ്ക്ക് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 ൽ അനൂപ് മേനോനാണ് നായകൻ. ധർമ്മജൻ ബോൾഗട്ടി, ഷീലു എബ്രഹാം, നൂറിൻ ഷെറീഫ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലുള്ളവർ.  അബ്രഹാം മാത്യു സ്വർണ്ണലയ, സുദർശൻ കാഞ്ഞിരങ്കുളം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

അനൂപ് മേനോനെ കൂടാതെ സെന്തിൽ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കർ , അലൻസിയർ, പ്രേംകുമാർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷമിടും. ഈ മാസം 30 ന് കൊച്ചിയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.
First published: January 23, 2020, 9:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading