• HOME
  • »
  • NEWS
  • »
  • film
  • »
  • FILM CHAMBER NOT TO INTERFERE IN EESHO CONTROVERSY NEW JS TV

ഈശോ; പേരിന് ഫിലിം ചേംബര്‍ അനുമതി ഇല്ല; തിയേറ്റർ റിലീസ് തടസമാകും; ഒടിടി റിലീസ് തടസമാകില്ല

ചിത്രത്തെ പിന്തുണച്ചുകൊണ്ടും എതിര്‍ത്തു കൊണ്ടും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തെ പിന്തുണച്ചുകൊണ്ടും എതിര്‍ത്തു കൊണ്ടും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തെ പിന്തുണച്ചുകൊണ്ടും എതിര്‍ത്തു കൊണ്ടും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്.

  • Share this:
കൊച്ചി: 'ഈശോ' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇടപെടില്ലെന്ന് ഫിലിം ചേംബര്‍. വിവാദങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നും പ്രതികരണങ്ങള്‍ നല്‍കേണ്ടതില്ലെന്നും ഫിലിം ചേംബറിന്റെ എക്സിക്യൂട്ടീവ് തീരുമാനിച്ചു. സിനിമ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിലിം ചേംബറിന്റെ നടപടി.

രജിസ്ട്രേഷന്‍ നടപടികള്‍ പാലിയ്ക്കാത്ത സിനിമകളെ അംഗീകരിക്കില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി. ചിത്രീകരണത്തിന് മുന്‍പ് തന്നെ സിനിമ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഫിലിം ചേംബര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈശോ സിനിമ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പേര് വിവരങ്ങളും ചേംബറിനെ അറിയിച്ചില്ല. രജിസ്റ്റര്‍ ചെയ്യാത്ത സിനിമകള്‍ അംഗീകരിയ്ക്കേണ്ടതില്ലെന്നാണ് എക്സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനം. സിനിമയ്ക്ക് ഈശോ എന്ന പേരിന് അനുമതി തേടി നിര്‍മ്മാതാവ് നല്‍കിയ അപേക്ഷയും തള്ളി. നിര്‍മ്മാതാവ് അംഗത്വം പുതുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിന് ഇത് തടസമാകും. എന്നാല്‍ ഇതേ പേരില്‍ ഒ ടി ടിയില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് ഇത് തടസമാകില്ല.

ഈശോ എന്ന പേരും നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ് ലൈനും മതവികാരം വ്യണപ്പെടുത്തുന്നുവെന്നായിരുന്നു ക്രിസ്റ്റ്യന്‍ സംഘടനകള്‍ ആരോപിച്ചിരുന്നത്. അതുകൊണ്ട് സിനിമയുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. ചിത്രത്തെ പിന്തുണച്ചുകൊണ്ടും എതിര്‍ത്തു കൊണ്ടും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്.

നാദിര്‍ഷയുടെ ഫേസ്ബുക്ക് കുറിപ്പ്

എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് . ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം not from the bible എന്ന ടാഗ്line മാത്രംമാറ്റും . അല്ലാതെതല്‍ക്കാലം 'ഈശോ ' എന്ന ടൈറ്റിലും, 'കേശു ഈ വീടിന്റെ നാഥന്‍ ' എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല .എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍ മനസ്സുള്ള ഒരു കലാകാരന്‍ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാന്‍ . 'കേശു ഈ വീടിന്റെ നാഥന്‍ ' ഈശോ ' എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക .
Published by:Jayashankar AV
First published:
)}