• HOME
  • »
  • NEWS
  • »
  • film
  • »
  • ചലച്ചിത്ര സംവിധായകൻ എ.ബി. രാജ് അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ എ.ബി. രാജ് അന്തരിച്ചു

Film director A B Raj passes away | 65 മലയാളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നടി ശരണ്യ പൊൻവണ്ണൻ മകളാണ്

എ.ബി. രാജ്

എ.ബി. രാജ്

  • Share this:
    മുതിർന്ന മലയാള ചലച്ചിത്ര സംവിധായകൻ എ.ബി. രാജ് (രാജ് ആന്റണി ഭാസ്കർ) അന്തരിച്ചു. 1951 മുതൽ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന സംവിധായകനാണ്. നടി ശരണ്യ പൊൻവണ്ണൻ ഉൾപ്പെടെ മൂന്നു മക്കളുണ്ട്.

    ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും മകനായി 1929ല്‍ മധുരയിലായിരുന്നു ജനനം. തമിഴ്‍നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ 1947ൽ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. 11 വർഷക്കാലം ശ്രീ ലങ്കയിലായിരുന്നു (പഴയകാല സിലോൺ). 11 സിംഹള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

    ആദ്യ ചിത്രം 'കളിയല്ല കല്യാണം', തുടർന്ന് കണ്ണൂർ ഡീലക്സ്, ഡെയ്ഞ്ചർ ബിസ്കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, പച്ചനോട്ടുകൾ, കഴുകൻ, ഇരുമ്പഴികൾ, സൂര്യവംശം, അഗ്നിശരം, അടിമച്ചങ്ങല, ഫുട്ബോൾ ചാമ്പ്യൻ, ഹണിമൂൺ, രഹസ്യരാത്രി, ഉല്ലാസയാത്ര, ഹലോ ഡാർലിംഗ്, അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങിയവ ഉൾപ്പടെ 65 മലയാള ചിത്രങ്ങൾ സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു.



    1949ല്‍ സേലം മോഡേണ്‍ തിയേറ്ററില്‍ അപ്രന്റീസായി പ്രവേശിച്ച് രാജ് ടി.ആര്‍. സുന്ദരത്തിന്റെ കീഴില്‍ പരിശീലനം നേടി. ജഗ്താപ് നൊട്ടാണിയുടെ സഹായിയായി. ഡേവിഡ് ലീനിന്റെ പ്രശസ്ത സിനിമയായ 'ബ്രിഡ്ജ് ഇൻ ദി റിവർ ക്വയി' എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 1951ല്‍ വഹാബ് കാശ്മീരി എന്നയാളുടെ ക്ഷണപ്രകാരം ശ്രീലങ്കയില്‍ പോയി 'ബണ്ഡകംസു ടൗണ്‍' എന്ന സിംഹള ചിത്രം റിലീസ് ചെയ്തു.

    ചിരിക്കുടുക്കയുടെ തമിഴ് റീമേക്ക് ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച തുള്ളിയോടും പുള്ളിമാനാണ് രാജിന്റെ തമിഴ് ചിത്രം. ഹരിഹരന്‍, ഐ.വി. ശശി, പി. ചന്ദ്രകുമാര്‍, രാജശേഖരന്‍ തുടങ്ങിയവര്‍ എ.ബി. രാജിന്റെ ശിഷ്യരാണ്.

    ഭാര്യ സരോജിനി 1993ല്‍ അന്തരിച്ചു. മക്കള്‍ ജയപാല്‍, മനോജ്, ഷീല (ശരണ്യ).
    Published by:meera
    First published: