ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാറിനെതിരെ അധിക്ഷേപം; മനുഷ്യാവകാശ കമ്മീഷന് പരാതി

Film director Aleppey Ashraf complains to Human Rights Commission against abuse on Prof Rajith Kumar in Bigg Boss reality show | മനുഷ്യാവകാശ കമ്മീഷന് പരാതിയുമായി സംവിധായകൻ ആലപ്പി അഷറഫ്

News18 Malayalam | news18-malayalam
Updated: February 13, 2020, 6:48 PM IST
ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാറിനെതിരെ അധിക്ഷേപം; മനുഷ്യാവകാശ കമ്മീഷന് പരാതി
രജിത് കുമാർ
  • Share this:
പ്രമുഖ ചാനൽ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഷോയിലെ മത്സരാർത്ഥിയായ അധ്യാപകൻ ഡോ: രജിത് കുമാറിനു നേരെയുള്ള അധിക്ഷേപത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതിയുമായി സംവിധായകൻ ആലപ്പി അഷറഫ്. രജിത് കുമാറിന് നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘമാണെന്ന നിലയിലാണ് പരാതി. ഹ്യൂമൻ റൈറ്സ് ഫൗണ്ടേഷൻസ് സ്റ്റേറ്റ് കമ്മിറ്റി മെമ്പർ എന്ന നിലയിലാണ് ആലപ്പി അഷറഫ് പരാതി നൽകിയിരിക്കുന്നത്.

പരാതിയുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ: "ബിഗ് ബോസ് 2 എന്ന 16 പേരുമായ് തുടങ്ങിയ പരിപാടിയിൽ അതിലെ ഏറ്റവും മുതിർന്ന വ്യക്തി Dr.Rajith kumar എന്ന കോളേജ് അദ്ധ്യാപകനെതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണനപോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയ്യേറ്റവും തീർച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്, ഈ വിഷയത്തിൽ മലയാളികളായ പൊതു സമൂഹത്തിനുള്ള കടുത്ത എതിർപ്പ് സോഷ്യൽ മീഡിയായിലൂടെ തന്നെ കാണാവുന്നതാണ് സർ.

ആദരണീയനായ ഒരു കോളേജ് അധ്യാപകനെ പന്നി, പട്ടി തീട്ടം, കരണക്കുറ്റി അടിച്ച് പൊട്ടിക്കുണമെന്നും,
കളളൻ, വൃത്തികെട്ടവൻ... കുഷ്ഠരോഗിയുടെ മനസാണ് എന്നും.. സർ ഒരു രോഗം ബാധിച്ച രോഗികളെ അപമാനിക്കുന്നതു കൂടിയല്ലേ ഈ കമന്റ്. അയാളെ കുളത്തിലേക്ക് തള്ളിയിടണമെന്നു നിർദ്ദേശങ്ങൾ കൊടുക്കുന്നു, അദ്ദേഹത്തിന് നേരെ ഭക്ഷണമെടുത്തെറിയുക,
ഇവിടെയിട്ട് തീർത്തിട്ട് പോകുമെന്നും, കൂടാതെ അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവൻ.

ഇത്തരം പരിപാടികൾ പൊതു സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നല്കാൻ മാത്രമേ ഉതകൂ, ആയതിനാൽ കമ്മീഷൻ അടിയന്തിരമായ് ഇടപെട്ട് എപ്പിസോട് കൾ പരിശോധിച്ച്‌, മനുഷ്യവകാശ ലംലനം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണമെന്ന് ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ അപേക്ഷിക്കുന്നു." 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 13, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍