• HOME
  • »
  • NEWS
  • »
  • film
  • »
  • KP Sasi | ചലച്ചിത്ര സംവിധായകൻ കെ.പി. ശശി അന്തരിച്ചു

KP Sasi | ചലച്ചിത്ര സംവിധായകൻ കെ.പി. ശശി അന്തരിച്ചു

ഡോക്യുമെന്ററി സംവിധായകൻ, ആക്ടിവിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധ നേടി

കെ.പി. ശശി

കെ.പി. ശശി

  • Share this:

    ചലച്ചിത്ര സംവിധായകൻ കെ.പി. ശശി (K.P. Sasi) അന്തരിച്ചു. 64 വയസായിരുന്നു. കൊച്ചി സ്വദേശിയാണ്. ‘ഇലയും മുള്ളും’ എന്ന സിനിമയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഡോക്യുമെന്ററി സംവിധായകൻ, ആക്ടിവിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധ നേടി. റെസിസ്റ്റിംഗ് കോസ്റ്റൽ ഇൻവേഷൻ, അമേരിക്ക അമേരിക്ക, ലിവിങ് ഇൻ ഫിയർ, ഡവലപ്മെന്റ് അറ്റ് ഗൺപോയന്റ് തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.

    മാർക്സിസ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായ കെ. ദാമോദരന്റെ മകനാണ്.

    ജെ.എൻ.യു. സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചുതുടങ്ങി. മുംബൈയിലെ ഫ്രീ പ്രസ്സ് ജേർണലിൽ കാർട്ടൂണിസ്റ്റായിരുന്നു. വിബ്ജ്യോർ (VIBGYOR) ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരിൽ ഒരാളാണ്.

    Published by:user_57
    First published: