• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നിങ്ങളില്‍, യോഗ്യര്‍ ഇന്ദ്രന്‍സ് ചേട്ടനോട് മാപ്പു പറയൂ; ആ മനുഷ്യന്റെ ചിരി നിങ്ങളുടെ കലാപങ്ങളേക്കാള്‍ മഹത്തരമാണ്


Updated: August 9, 2018, 6:00 PM IST
നിങ്ങളില്‍, യോഗ്യര്‍ ഇന്ദ്രന്‍സ് ചേട്ടനോട് മാപ്പു പറയൂ; ആ മനുഷ്യന്റെ ചിരി നിങ്ങളുടെ കലാപങ്ങളേക്കാള്‍ മഹത്തരമാണ്

Updated: August 9, 2018, 6:00 PM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ടുണ്ടായ വിവാദംകൊണ്ട് തിളക്കം മങ്ങിയത് ഇന്ദ്രന്‍സിന്റെ നേട്ടത്തിനാണെന്ന് സംവിധായകന്‍ സജിത് ജഗദ്‌നന്ദന്‍.

ലാലേട്ടന്‍ ഷൈന്‍ ചെയ്തു എങ്കില്‍ അതാണ് നിങ്ങളുടെ സമരത്തിന്റെ ഫലം. അതിന്, വ്യാഖ്യാനം ചമച്ചിട്ട് കാര്യമില്ലെന്നും സജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:


നിങ്ങളുണ്ടാക്കിയ വിവാദം കൊണ്ട് തിളക്കം മങ്ങിയത് മുത്ത് പോലൊരു മനുഷ്യന്റെ നേട്ടത്തിനാണ്. ലാലേട്ടന്‍ ഷൈന്‍ ചെയ്തു എങ്കില്‍ അതാണ് നിങ്ങളുടെ സമരത്തിന്റെ ഫലം. അതിന് , വ്യാഖ്യാനം ചമച്ചിട്ട് കാര്യമില്ല.

രാഷ്ട്രീയപരമായ ആരോപണമാണ് നിങ്ങളുന്നയിച്ചത്. അത് സിനിമയെ സ്‌നേഹിക്കുന്നവര്‍ പൊളിച്ചു തന്നു. ഓണ്‍ സ്‌ക്രീന്‍ മാസ്സിനെ പുച്ഛിച്ചവര്‍ ഓഫ് സ്‌ക്രീന്‍ മാസ്സ് എന്ന അനാരോഗ്യകരമായ വേദിയും സൃഷ്ടിച്ചു.

നിങ്ങളില്‍, യോഗ്യര്‍ ഇന്ദ്രന്‍സ് ചേട്ടനോട് മാപ്പു പറയൂ. ആ മനുഷ്യന്റെ ചിരിയുടെ കല, നിങ്ങളുടെ കലാപങ്ങളേക്കാള്‍ മഹത്തരമാണ്. ഇന്ദ്രന്‍സേട്ടാ ,

ഇന്നലെ നിങ്ങളുടെ ദിവസമായിരുന്നു. അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല. മാപ്പ്.
First published: August 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍