നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ടൈറ്റിൽ ലോഞ്ച് ചെയ്യാൻ വല്യ അണ്ണൻമാരെയൊന്നും കിട്ടിയില്ല'; കടലാസിൽ പേന കൊണ്ടെഴുതി ഒരു സി‌നിമാ പ്രഖ്യാപനം

  'ടൈറ്റിൽ ലോഞ്ച് ചെയ്യാൻ വല്യ അണ്ണൻമാരെയൊന്നും കിട്ടിയില്ല'; കടലാസിൽ പേന കൊണ്ടെഴുതി ഒരു സി‌നിമാ പ്രഖ്യാപനം

  എന്റെ ആദ്യ സിനിമയുടെ കഥ എഴുതിയത് ശ്രീജിത്ത് ഐപിഎസ് ആണ്. ഒരു നായിക ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാർ പാർവ്വതി ആയിരുന്നു. എന്നിട്ട് എന്തുണ്ടായി ഒരു ചുക്കും ഉണ്ടായില്ല.

  വിശ്വനാഥൻ വിശ്വം,

  വിശ്വനാഥൻ വിശ്വം,

  • Share this:
   വ്യത്യസ്തമായൊരു കുറിപ്പോടെ പുതിയ സിനിമയുടെ പേര് തന്റേ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ച് സംവിധായകൻ സി. വിശ്വനാഥൻ വിശ്വം. ധർമ്മജൻ ബോൾഗാട്ടി നായകനാകുന്ന  ‘ലീലാ വിലാസം കൃഷ്ണൻകുട്ടി’ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചാണ് സ്വന്തം പേജിലൂടെ വിശ്വനാഥൻ നിർവഹിച്ചിരിക്കുന്നത്. ടൈറ്റിൽ ലോ‍ഞ്ച് ചെയ്യാൻ വലിയ അണ്ണന്മാരെ കിട്ടിയില്ലെന്നും അതുകൊണ്ടാണ് സ്വന്തം പേജിലൂടെ ടൈറ്റിൽ റിലീസ് ചെയ്തതെന്നും സംവിധായകൻ കുറിച്ചു.

   വിശ്വനാഥന്റെ കുറിപ്പ്;

   "ഇന്ന് നല്ല ദിവസമാണത്രേ .. ടൈറ്റിൽ ലോഞ്ച് ചെയ്യാൻ വല്യ അണ്ണൻമാരെയൊന്നും കിട്ടിയില്ല .. അതു കൊണ്ട് പുതിയ സിനിമയുടെ ടൈറ്റിൽ സ്വന്തം പേജിൽ ലോഞ്ച് ചെയ്യുന്നു .. എത്ര റീച്ചുള്ളവനും നിമിഷം കൊണ്ട് അൺ റീച്ചബൾ ആകുന്ന ഒരു കാലഘട്ടത്തിൽ ഉള്ള റീച്ച് മതി."


   'കഴിഞ്ഞ പതിനഞ്ച് വർഷമായി സിനിമ ‘ഉണ്ടയാക്കാൻ ‘ നടക്കുന്ന ഒരു മനുഷ്യനാണ് ഞാൻ. എന്റെ പിൻഗാമികളായ ചെറുപ്പക്കാർക്ക് വേണ്ടിയാണ് ഞാൻ ഈ കുറുപ്പ് എഴുതുന്നത്.
   എന്റെ ആദ്യ സിനിമയുടെ കഥ എഴുതിയത് ശ്രീജിത്ത് ഐപിഎസ് ആണ്. ഒരു നായിക ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാർ പാർവ്വതി ആയിരുന്നു. എന്നിട്ട് എന്തുണ്ടായി ഒരു ചുക്കും ഉണ്ടായില്ല. സുഹൃത്തുക്കളെ ഇത്തരം കലാപരിപാടിയിലൊന്നും ഒരു കാര്യവുമില്ല .. സിനിമ നന്നായാൽ നന്നായി മോശമായാൽ സ്വന്തം തന്തവരെ തെറി വിളിക്കും ജസ്റ്റ് റിമംബർ ദാറ്റ് '- മറ്റൊരു കുറിപ്പിൽ വിശ്വനാഥൻ പറയുന്നു.   ഔട്ട് ഓഫ് സിലബസ്, അപ്പവും വീഞ്ഞും എന്നീ സിനിമകളുടെ സംവിധായകനാണ് വിശ്വാനാഥൻ വിശ്വം.
   Published by:Aneesh Anirudhan
   First published:
   )}