നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'വിവാഹം നരകത്തിലും വിവാഹമോചനം സ്വര്‍ഗത്തിലും നടക്കുന്നു; സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

  'വിവാഹം നരകത്തിലും വിവാഹമോചനം സ്വര്‍ഗത്തിലും നടക്കുന്നു; സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

  വിവാഹമല്ല വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു

  • Share this:
   തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ മോചിതരാവുകയാണ് എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബോളീവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പ്രതികരണമാണ് വൈറലാവുന്നത്.

   വിവാഹം നരഗത്തിലും വിവാഹമോചനം സ്വര്‍ഗത്തിലും നടക്കുന്നുവെന്നാണ് രാം ഗോപാല്‍ വര്‍മ്മ പങ്കുവെച്ചിരിക്കുന്നത്. വിവാഹമല്ല വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

   'വിവാഹമല്ല, വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടത്. കല്ല്യാണത്തിന്റെ ആഘോഷങ്ങള്‍ക്കായി ചിലവഴിക്കുന്ന ദിവസങ്ങള്‍ പോലും ഭാര്യാഭര്‍ത്താക്കന്‍മാരായി കഴിയുന്നില്ല ഇന്ന മിക്ക ആളുകളും. സംഗീത് തുടങ്ങിയവയെല്ലാം ആഘോഷിക്കേണ്ടത് വിവാഹമോചന വേളയിലാണെന്നും അദ്ദേഹം പറയുന്നു.

   'വിവാഹമോചനം പുനര്‍ജന്മവും. വിവാഹം ബ്രിട്ടീഷ് ഭരണമാണ്, വിവാഹമോചനം സ്വാതന്ത്ര്യവും. വിവാഹം രോഗമാണ്, വിവാഹമോചനം രോഗശാന്തിയും. വിവാഹങ്ങളേക്കാള്‍ വിവാഹമോചനം ആഘോഷിക്കപ്പെടണം കാരണം, വിവാഹത്തില്‍, നിങ്ങള്‍ എന്തിലേക്ക് കടക്കുന്നുവെന്ന് നിങ്ങള്‍ക്കറിയില്ല, അതേസമയം വിവാഹമോചനത്തില്‍ നിങ്ങള്‍ നേടിയതില്‍ നിന്നാണ് നിങ്ങള്‍ പുറത്തുകടക്കുന്നത്', സംവിധായകനും നിര്‍മ്മാതാവുമായ രാംഗോപാല്‍ പറയുന്നു.   നാലാം വിവാഹ വാര്‍ഷികത്തിന് അഞ്ച് ദിവസം മുന്‍പാണ് സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹമോചനത്തിന് അപേക്ഷിക്കുന്നത്. വന്‍ തുകയാണ് സാമന്ത റൂത്ത് പ്രഭുവിനു അക്കിനേനി കുടുംബം വാഗ്ദാനം ചെയ്തിട്ടുള്ളതെന്നു ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ സാമന്തയുടെ പ്രതികരണം എങ്ങനെയായിരുന്നു എന്നും ഇതില്‍പ്പറയുന്നു.

   നാലാം വിവാഹ വാര്‍ഷികത്തിന് അഞ്ച് ദിവസം മുന്‍പാണ് സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹമോചനത്തിന് അപേക്ഷിക്കുന്നത്. വന്‍ തുകയാണ് സാമന്ത റൂത്ത് പ്രഭുവിനു അക്കിനേനി കുടുംബം വാഗ്ദാനം ചെയ്തിട്ടുള്ളതെന്നു ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ സാമന്തയുടെ പ്രതികരണം എങ്ങനെയായിരുന്നു എന്നും ഇതില്‍പ്പറയുന്നു.

   ഇരുവരും വിവാഹമോചിതരാവുന്നു എന്ന കാര്യം വളരെ മുൻപ് തന്നെ ഗോസിപ് കോളങ്ങളിൽ നിറഞ്ഞിരുന്നു. അപ്പോഴാണ് ഫിലിം കംപാനിയൻ സൗത്തിന് വേണ്ടി അടുത്തിടെ ബരദ്വാജ് രംഗനുമായുള്ള ഒരു അഭിമുഖത്തിൽ നാഗ ചൈതന്യ വിവാഹമോചന വാർത്തകളോട് പ്രതികരിച്ചത്.   Published by:Karthika M
   First published:
   )}