നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • AR Rahman|'നിങ്ങൾ ഒരു ഓസ്കാർ നേടി, അതാണ് നിങ്ങളുടെ പ്രശ്നം'; റഹ്മാന് പിന്തുണയുമായി ശേഖർ കപൂർ

  AR Rahman|'നിങ്ങൾ ഒരു ഓസ്കാർ നേടി, അതാണ് നിങ്ങളുടെ പ്രശ്നം'; റഹ്മാന് പിന്തുണയുമായി ശേഖർ കപൂർ

  ഓസ്കാർ നേടി എന്നതാണ് റഹ്മാന്റെ പ്രശ്നമെന്നും ബോളിവുഡിലെ സമകാലികരെക്കാൾ കൂടുതൽ കഴിവുകൾ അദ്ദേഹത്തിനുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നുവെന്നും കപൂർ വ്യക്തമാക്കുന്നു.

  AR Rahman

  AR Rahman

  • Share this:
   ബോളിവുഡിൽ തനിക്കെതിരായി ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ വെളിപ്പെടുത്തലിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി പ്രശസ്ത സംവിധായകനും അക്കാദമി അവാർഡ് ജേതാവുമായ ശേഖർ കപൂർ രംഗത്ത്. ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിലാണ് ശേഖർ കപൂർ റഹ്മാന് പിന്തുണ അറിയിച്ചിരിക്കുന്നത്.

   ഓസ്കാർ നേടി എന്നതാണ് റഹ്മാന്റെ പ്രശ്നമെന്നും ബോളിവുഡിലെ സമകാലികരെക്കാൾ കൂടുതൽ കഴിവുകൾ അദ്ദേഹത്തിനുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നുവെന്നും കപൂർ വ്യക്തമാക്കുന്നു. അക്കാദമി അവാർഡ് നേടുന്നത് ബോളിവുഡിൽ അന്ത്യ ചുംബനം പോലെയാണെന്നും കപൂർ കുറിച്ചു.

   'നിങ്ങളുടെ പ്രശ്നം എന്താണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ പോയി # ഓസ്‌കർ നേടി. ബോളിവുഡിലെ മരണ ചുംബനമാണ് ഓസ്കാർ. ബോളിവുഡിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കഴിവുകൾ നിങ്ങൾക്കുണ്ടെന്ന് ഇത് തെളിയിക്കുന്നു'-ശേഖർ കപൂർ ട്വിറ്ററിൽ വ്യക്തമാക്കി.   കഴിഞ്ഞ ദിവസമാണ് ബോളിവുഡ് ഗാങിനെതിരെ റഹ്മാൻ രംഗത്തെത്തിയത്. റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ ഇക്കാര്യം വ്യക്തമാക്കിയത്. ബോളിവുഡിൽ അടുത്തകാലത്തായി വളരെ കുറച്ച് ചിത്രങ്ങൾക്ക് മാത്രം സംഗീത സംവിധാനം നിർഹിച്ചിരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

   TRENDING:Rana Daggubati|വിവാഹ തീയതി വെളിപ്പെടുത്തി റാണാ ദഗുബാട്ടി
   [PHOTO]
   Viral Video|കുത്തനെയുള്ള മലയിലേക്ക് സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ നടന്നു കയറി സന്യാസി
   [NEWS]
   തെരുവുനായയ്ക്കും രക്ഷയില്ല; ലൈംഗീക പീഡനത്തിന് ഇരയാക്കിയ നാൽപ്പതുകാരൻ അറസ്റ്റിൽ
   [NEWS]


   വ്യാജപ്രചാരണം നടത്തുന്ന ഒരു സംഘം തനിക്കെതിരെ ബോളിവുഡിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റഹ്മാൻ പറഞ്ഞത്. റഹ്മാന്റെ വെളിപ്പെടുത്തലിന് പിന്നാലെ അദ്ദേഹത്തിന് പിന്തുമയുമായി ആരാധകരും രംഗത്തെത്തി.
   Published by:Gowthamy GG
   First published:
   )}