• HOME
 • »
 • NEWS
 • »
 • film
 • »
 • Atal Bihari Vajpayee| മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ പേരിൽ സിനിമ വരുന്നു; ടീസർ പുറത്തിറങ്ങി

Atal Bihari Vajpayee| മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ പേരിൽ സിനിമ വരുന്നു; ടീസർ പുറത്തിറങ്ങി

കാൽ നൂറ്റാണ്ടിലേറെയായി ഇംഗ്ലീഷ് മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കണ്ണൂർ സ്വദേശി ഉല്ലേഖ് എൻ പി രചിച്ച മൂന്ന് പുസ്തകങ്ങളിൽ ഒന്നാണ് ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’

 • Last Updated :
 • Share this:
  മുന്‍ പ്രധാനമന്ത്രിയും  ബിജെപി സ്ഥാപക നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയുടെ (Atal Bihari Vajpayee) ജീവിതം സിനിമയാകുന്നു. ചിത്രത്തിന്റെ ടീസർ ചൊവ്വാഴ്ച പുറത്തിറങ്ങി. ‘മെയിൻ റഹൂൻയാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ-അടൽ’ (Main Rahoon Ya Na Rahoon, Yeh Desh Rehna Chahiye – Atal) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എൻ പിയുടെ ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ആവിഷ്കാരമാണ്. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാൻ, കമലേഷ് ഭാനുശാലി, വിശാൽ ഗുർനാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

  കാൽ നൂറ്റാണ്ടിലേറെയായി ഇംഗ്ലീഷ് മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കണ്ണൂർ സ്വദേശി ഉല്ലേഖ് എൻ പി രചിച്ച മൂന്ന് പുസ്തകങ്ങളിൽ ഒന്നാണ് ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’. ബിജെപിയുടെ 2014 തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചുള്ള 'വാർ റൂം: ദി പീപ്പിൾ , ടാക്റ്റിക്സ് ആൻഡ് ടെക്നോളജി ബിഹൈൻഡ് നരേന്ദ്ര മോഡിസ് 2014 വിൻ', 'കണ്ണൂർ ഇൻസൈഡ് ഇന്ത്യയ്സ് ബ്ലൂടിയേസ്റ്റ് റിവഞ്ജ് പൊളിറ്റിക്സ് എന്നിവയാണ് മറ്റു ഗ്രന്ഥങ്ങൾ. 'കണ്ണൂർ പ്രതികാരരാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങൾ എന്ന പേരിൽ മലയാള പരിഭാഷയും വന്നിട്ടുണ്ട്.

  അടൽ ബിഹാരി വാജ്‌പേയിയുടെ 99-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ‘മെയിൻ റഹൂൻയാ നാ രഹൂൻ, യേ ദേശ് രെഹ്‌ന ചാഹിയേ – അടൽ’ റിലീസ് ആസൂത്രണം ചെയ്യുന്നത്. ചിത്രത്തിന്റെ അഭിനേതാക്കളെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, 2023 ആദ്യം മുതൽ ചിത്രീകരണം ആരംഭിക്കാനും ആ വർഷം ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാനുമാണ് നിർമാതാക്കൾ പദ്ധതിയിടുന്നത്.

  Also Read- പാൽപ്പായസം കോളാമ്പിയിൽ വിളമ്പുമോ?'; കോഴിക്കോട്ടെ തിയേറ്ററുകളെ കുറിച്ച് രഞ്ജിത്ത്; വ്യാപക പ്രതിഷേധം

  "തന്റെ വാക്കുകളാൽ ശത്രുക്കളുടെ ഹൃദയം കീഴടക്കിയ, രാജ്യത്തെ ദൃഢമായി നയിക്കുകയും പുരോഗമന ഇന്ത്യയുടെ നീലമുദ്ര സൃഷ്ടിച്ചുകൊണ്ടിരുന്ന ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളാണ് ശ്രീ അടൽ ബിഹാരി വാജ്പേയി ജി. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ, പറയാത്ത കഥകൾ ആശയവിനിമയം നടത്താനുള്ള ഏറ്റവും നല്ല മാധ്യമമാണ് സിനിമയെന്ന് എനിക്ക് തോന്നുന്നു, അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ മാത്രമല്ല, അദ്ദേഹത്തിന്റെ മാനുഷികവും കാവ്യാത്മകവുമായ വശങ്ങൾ അനാവരണം ചെയ്യും, അത് അദ്ദേഹത്തെ ഏറ്റവും പ്രിയപ്പെട്ട 'പ്രതിപക്ഷ നേതാവായും' ഏറ്റവും പുരോഗമനവാദിയുമായ പ്രധാനമന്ത്രിയുമാക്കി”- നിർമാതാവായ സന്ദീപ് സിംഗ് പ്രസ്താവനയിൽ പറഞ്ഞു.  ‘എന്റെ ജീവിതകാലം മുഴുവൻ അടൽജിയുടെ വലിയ ആരാധകനായിരുന്നു ഞാൻ. നമ്മുടെ രാഷ്ട്രനിർമ്മാണത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്, അദ്ദേഹത്തിന്റെ പാരമ്പര്യം വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത് ഞങ്ങൾക്ക് വലിയ ബഹുമതിയാണ്’- നിർമ്മാതാവ് വിനോദ് ഭാനുശാലി പറഞ്ഞു.

  English Summary: A film on the Former Prime Minister Atal Bihari Vajpayee has been announced. Titled Main Rahoon Ya Na Rahoon, Yeh Desh Rehna Chahiye – Atal, the movie is an adaptation of Ullekh NP’s book The Untold Vajpayee: Politician and Paradox. The makers are currently scouting for an actor to portray the role of Atal Bihari Vajpayee in Main Rahoon Ya Na Rahoon, Yeh Desh Rehna Chahiye – Atal.
  Published by:Rajesh V
  First published: