കൊച്ചി: പ്രമുഖ സിനിമാ നിര്‍മാതാവ് ജെയ്സണ്‍ ഇളങ്ങുളത്തെ കൊച്ചിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ളാറ്റിലാണ് ജെയ്സണെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കോട്ടയം പൊൻകുന്നത്തിനടുത്ത് ഇളങ്ങുളം സ്വദേശിയാണ് ജെയ്സൺ.
വിദേശത്തുള്ള ഭാര്യ ജെയ്സണെ നിരവധി തവണ ഫോണിൽ വിളിച്ചിട്ടും എടുക്കാതെയായതോടെ ഫ്ലാറ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ എത്തി കതക് തുറന്ന് അകത്തുകയറിയപ്പോഴാണ് കിടപ്പുമുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വായിൽനിന്ന് രക്തംവന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിനിമാ നിര്‍മാണ കമ്പനിയായ ആര് ജെ ക്രിയേഷന്‍സിന്റെ ഉടമയാണ് ജെയ്സണ്‍ ഇളങ്ങുളം. ശ്രിങ്കാരവേലന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ആമയും മുയലും, ജംനാപ്യാരി, ലവകുശ തുടങ്ങിയ സിനിമകൾ നിർമ്മിച്ചത് ജെയ്സൺ ആയിരുന്നു. ക്തജനങ്ങളുടെ ശ്രദ്ധക്ക്, പോക്കിരി രാജ, ടൂർണ്ണമെന്റ്, ഒരിടത്തൊരു പോസ്റ്റ്മാൻ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, സ്വ.ലേ സ്വന്തം ലേഖകൻ, വെറുതെ ഒരു ഭാര്യ, പന്തയക്കോഴി, കങ്കാരു, രസികൻ, കുഞ്ഞിക്കൂനൻ, മൈ ബിഗ് ഫാദർ, മഴത്തുള്ളിക്കിലുക്കം എന്നീ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറുമായിരുന്നു ജെയ്സൺ
റൂബിനയാണ് ജെയ്സണിന്റെ ഭാര്യ. മകൾ പുണ്യ. ഭാര്യയും മകളും വിദേശത്താണ്.
ഫെഫ്കയുടെ അനുശോചനം
ശൃംഗാരവേലൻ, ഓർമ്മയുണ്ടോ ഈ മുഖം,
ജമ്നാപ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമ്മാതാവും ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, പോക്കിരി രാജ, ടൂർണ്ണമെന്റ്, ഒരിടത്തൊരു പോസ്റ്റ്മാൻ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, സ്വ.ലേ സ്വന്തം ലേഖകൻ, വെറുതെ ഒരു ഭാര്യ, പന്തയക്കോഴി, കങ്കാരു, രസികൻ, കുഞ്ഞിക്കൂനൻ, മൈ ബിഗ് ഫാദർ, മഴത്തുള്ളിക്കിലുക്കം എന്നീ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറുമായിരുന്നു ജെയ്സൺ എളംകുളം.
ഫെഫ്ക്കയുടെ ആദരാഞ്ജലികൾ 🙏
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.