സിനിമാ നിർമാതാവ് വി.കെ മോഹനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
ബെംഗളൂരുവിലെ സ്വന്തം ഉടമസ്ഥതയിലുള്ള ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

കപാലി മോഹൻ
- News18 Malayalam
- Last Updated: March 24, 2020, 2:08 PM IST
ബെംഗളൂരു: കന്നട സിനിമാ നിർമാതാവും വ്യവസായിയുമായി വി.കെ മോഹനെ (59) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ സ്വന്തം ഉടമസ്ഥതയിലുള്ള ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സിനിമാ ലോകത്ത് കപാലി മോഹൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യെന്നാണ് സൂചന. കുറച്ചു നാളുകൾക്ക് മുൻപ് കർണാടക മുഖ്യമന്ത്രി ബി.എസ് യെദൂരപ്പയോടെ സഹായം അഭ്യർഥിച്ച് മോഹൻ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. BEST PERFORMING STORIES:പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും [NEWS]ലോക്ക് ഡൗൺ: ആറു ജില്ലകളിൽ നിരോധനാജ്ഞ [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]
ബെംഗളൂരുവിലെ പീനിയയില്‍ ബസ് സ്റ്റാൻഡിന്റെ നിർമ്മാണ കരാർ മോഹൻ ഏറ്റെടുത്തിരുന്നു. എന്നാൽ ഇത് പ്രവർത്തനക്ഷമമാക്കാൻ സാധിക്കാത്തത് വൻ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നാണ് മോഹൻ ആവശ്യപ്പെട്ടത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യെന്നാണ് സൂചന. കുറച്ചു നാളുകൾക്ക് മുൻപ് കർണാടക മുഖ്യമന്ത്രി ബി.എസ് യെദൂരപ്പയോടെ സഹായം അഭ്യർഥിച്ച് മോഹൻ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.