കോവിഡ് ഭീതി ഒഴിയുന്ന മുറയ്ക്ക് സിനിമാ ചിത്രീകരണവും പുനരാരംഭിക്കുന്നു. ജെയിംസ് കാമറൂന്റെ വിശ്വ വിഖ്യാത ചിത്രം അവതാറിന്റെ രണ്ടാം ഭാഗം അടുത്ത വാരം മുതൽ ന്യൂസിലൻഡിൽ ആരംഭിക്കും എന്ന് നിർമ്മാതാവ് ജോൺ ലാൻയൗ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
ചിത്രത്തിനായി വിസ്മയിപ്പിക്കുന്ന സെറ്റാണ് ഒരുങ്ങിയിരിക്കുന്നത്. അതിന്റെ ദൃശ്യവും ലാൻയൗ പങ്കിട്ടു. ന്യൂസിലാൻഡിൽ കോവിഡ് കേസുകൾ താരതമ്യേന നിയന്ത്രണവിധേയമാണ്.
2009ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം മാർച്ച് മാസം പകുതി വച്ച് അവസാനിപ്പിക്കുകയായിരുന്നു. അതിനു ശേഷമാണ് ലോക്ക്ഡൗൺ നിയന്ത്രങ്ങൾ നിലവിൽ വന്നത്.
"ഞങ്ങളുടെ അവതാർ സെറ്റ് റെഡി ആയിട്ടുണ്ട്. ഞങ്ങൾ ന്യൂസിലാൻഡിലേക്ക് പോകുന്നതിന്റെ ആവേശത്തിലാണ്." ലാൻയൗ കുറിക്കുന്നു. ഒരു കപ്പലും ജെറ്റ് ബോട്ടും ചേർന്ന സെറ്റിന്റെ പടത്തിനൊപ്പമാണ് ലാൻയൗ തന്റെ വാക്കുകൾ കുറിക്കുന്നത്.
ചിത്രം 2020 അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കാനായിരുന്നു കാമറൂണിന്റെ പ്ലാൻ. ഒരേ സമയം നാല് സിനിമകളായിരുന്നു കാമറൂണിന് ഉണ്ടായിരുന്നത്. 2021 ഡിസംബർ 17നായിരുന്നു അവതാർ 2 റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ തന്നെ ഫോളോഅപ്പുകൾ 2023 ഡിസംബർ, 2025 ഡിസംബർ, 2027 ഡിസംബർ എന്നിങ്ങനെ ഇറക്കാനും ഉദ്ദേശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.