നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Pinarayi 2.0 | രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

  Pinarayi 2.0 | രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

  കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു

  Second Pinarayi Cabinet

  Second Pinarayi Cabinet

  • Share this:
   സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് സിനിമ താരങ്ങള്‍. മോഹന്‍ ലാല്‍, സുരാജ് വെഞ്ഞാറമൂട്, ദിലീപ്, ഷെയ്ന്‍ നിഗം എന്നിവര്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തി. കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചത്.

   ഇന്ന് വൈകിട്ട് 3:30നായിരുന്നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.


   നാടിന്റെ നന്മയ്ക്കും വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന ബഹുമാനപ്പെട്ട പിറായി വിജയന്‍ സാറിനും മറ്റു പുതിയ മന്ത്രിമാര്‍ക്കും ആശംസകള്‍ നേരുന്നു എന്ന് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു.


   പുതിയ തുടക്കത്തിലേക്ക കാല്‍വെക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് ആശംസകള്‍ നേരുന്നു എന്ന് സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയോടൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ആശംസ അറിയിച്ചത്.


   കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കുന്ന ഉദ്യമത്തിന് കൂടുതല്‍ ശക്തി പകരുന്ന രണ്ടാം അവസരത്തിലേക്ക് കടന്ന ഇടതുപക്ഷ സര്‍ക്കാരിന് ആശംസകള്‍ നേരുന്നു എന്ന് ഷെയ്ന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചു.


   ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മന്ത്രിമാരില്‍ ആദ്യ ഊഴം സിപിഐയിലെ കെ രാജനായിരുന്നു. പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിന്‍, ജനതാദള്‍ എസിലെ കെ കൃഷ്ണന്‍കുട്ടി, എന്‍സിപിയിലെ എകെ ശശീന്ദ്രന്‍, ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍ കോവില്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തു.

   അള്ളാഹുവിന്റെ നാമത്തിലാണ് അഹമ്മദ് ദേവര്‍ കോവില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവും ഇടതു സ്വതന്ത്രനായി മത്സരിച്ച വി അബ്ദുറഹിമാനും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. സിപിഐയുടെ ജി ആര്‍ അനിലും സിപിഎമ്മിലെ കെ എന്‍ ബാലഗോപാലും ഡോ ആര്‍ ബിന്ദുവും സിപിഐയിലെ ജെ ചിഞ്ചുറാണിയും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.

   തുടര്‍ന്ന് എം എന്‍ ഗോവിന്ദന്‍, മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, വീണ ജോര്‍ജ് എന്നിവരും ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.
   Published by:Jayesh Krishnan
   First published:
   )}