കത്വ ബലാത്സംഗം : പ്രതിഷേധിച്ചും അപലപിച്ചും സിനിമാ ലോകം

ആ എട്ടുവയസുകാരിയുടെ പിതാവിനെപ്പോലെ ഒരു പെണ്‍കുഞ്ഞിനരികില്‍ നിന്നാണ് താന്‍ എന്നും രാവിലെ ഉണരുന്നത്

News18 Malayalam
Updated: April 14, 2018, 2:00 PM IST
കത്വ ബലാത്സംഗം : പ്രതിഷേധിച്ചും അപലപിച്ചും സിനിമാ ലോകം
ആ എട്ടുവയസുകാരിയുടെ പിതാവിനെപ്പോലെ ഒരു പെണ്‍കുഞ്ഞിനരികില്‍ നിന്നാണ് താന്‍ എന്നും രാവിലെ ഉണരുന്നത്
  • Share this:
ജമ്മുകാശ്മീരിലെ കത്വയില്‍ ക്ഷേത്രത്തിനുള്ളിവല്‍ എട്ടുവയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ തക്കതായ നടപടി ആവശ്യപ്പെട്ടും രാജ്യമെങ്ങും പ്രതിഷേധവും ശക്തമായി ഉയര്‍ന്നിരുന്നു. സിനിമാ ലോകവും ഈ പ്രതിഷേധാഗ്നിയില്‍ പങ്കു ചേര്‍ന്നിരുന്നു.

കുറ്റവാളികളെ തൂക്കിലേറ്റണമെന്നായിരുന്നു നടന്‍ ജയസൂര്യ പ്രതികരിച്ചത്. തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ മകളുമായി നില്‍ക്കുന്ന ചിത്രം ഒപ്പം നല്‍കിയാണ് താരം ദുഃഖവും അമര്‍ഷവും രേഖപ്പെടുത്തിയത്.ഹൃദയം തകര്‍ത്ത വാര്‍ത്ത എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പ്രതികരിച്ചപ്പോള്‍ മയങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ ആ കുട്ടി മരിച്ചു കാണണോ എന്നു പ്രാര്‍ത്ഥിച്ചു പോകുന്നു എന്നായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം.ക്രൂരമായ പീഡനമേറ്റു വാങ്ങേണ്ടി വന്ന ആ കുട്ടിയുടെ അവസ്ഥയോര്‍ത്തുള്ള കഠിന ദുഃഖവും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന മനുഷ്യമൃഗങ്ങളോടുള്ള വെറുപ്പും അവജ്ഞയും പൂര്‍ണ്ണമായും വെളിവാക്കുന്ന ദീര്‍ഘമായ ഒരു കുറിപ്പ് തന്നെയായിരുന്നു മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ഞാന്‍ ഹിന്ദുസ്ഥാന്‍.. ഞാന്‍ ലജ്ജിക്കുന്നു.. ദേവിസ്ഥാനില്‍ വച്ച് ക്രൂര ബലാത്സംഗത്തിനിരയായ ആ കുട്ടിയ്ക്ക് നീതി ലഭിക്കണം എന്നെഴുതിയ പ്ലക്കാര്‍ഡുമായി ആയിരുന്നു പാര്‍വതി പ്രതികരിച്ചത്.

വിഷയത്തില്‍ അതീവ വൈകാരികമായി പ്രതികരിച്ചത് പൃഥ്വിരാജാണ്. എട്ടുവയസുകാരി ക്രൂരമായ പീഡനത്തിനിരയായ സംഭവത്തില്‍ താനിത് വരെ പ്രതികരിക്കാത്തതെന്തെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു എന്നു പറഞ്ഞാണ് പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു പിഞ്ചു കുഞ്ഞ് ആരാധലായത്തില്‍ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത് അതിലും ക്രൂരമായി കൊലചെയ്യപ്പെട്ടത് അതിന് രാഷ്ട്രീയ നിറം നല്‍കി വെറും തെരഞ്ഞെടുപ്പ് ആയുധമാക്കിയത് എല്ലാം തെറ്റാണ്. ഇനി അത് വിളിച്ചു പറഞ്ഞാല്‍ മാത്രമെ തെറ്റാണെന്ന് ആര്‍ക്കെങ്കിലും ബോധ്യപ്പെടുകയുള്ളു എങ്കില്‍ തനിക്കൊന്നും പറയാനില്ല എന്നാണ് പൃഥ്വി പ്രതികരിച്ചത്.ആ എട്ടുവയസുകാരിയുടെ പിതാവിനെപ്പോലെ ഒരു പെണ്‍കുഞ്ഞിനരികില്‍ നിന്നാണ് താന്‍ എന്നും രാവിലെ ഉണരുന്നത്. ഒരു അച്ഛനെന്ന നിലയില്‍ ഞാന്‍ ഭയപ്പെടുന്നുണ്ട്.ഒരു ഭര്‍ത്താവ് എന്ന നിലയില്‍ എനിക്ക് അറിയാം അവളുടെ അമ്മയും ഭയപ്പെടുന്നുണ്ട്. എന്നാല്‍ എല്ലാറ്റിനുമുപരി നിങ്ങള്‍ എല്ലാവരെയും പോലെ ഇന്ത്യക്കാരനെന്ന നിലയില്‍ ഞാന്‍ ഇന്ന് ലജ്ജിക്കുന്നു. അതിലും ഭയപ്പെടുത്തുന്ന വസ്തുത എന്താണെന്നാല്‍ നമ്മള്‍ ഈ നാണക്കേടിനോട് പൊരുത്തപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. താരം കുറിക്കുന്നു.

ടോവിനോ തോമസ്, നീരജ് മാധവ് അടക്കം നിരവധി യുവതാരങ്ങളും സംഭവത്തില്‍ പ്രതികരിച്ചിരുന്നു.
First published: April 14, 2018, 11:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading