നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sunil Guruvayur | സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു

  Sunil Guruvayur | സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു

  ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് നിരവധി മലയാള സിനിമകള്‍ക്ക് സുനിൽ ഗുരുവായൂർ നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്

  Sunil-Guruvayur

  Sunil-Guruvayur

  • Share this:
   തൃശൂർ: പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ (Sunil Guruvayur) (69) അന്തരിച്ചു. ഹൃദയാഘാതത്തെ (Heart Attack) തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച രാത്രിയിൽ ശ്വാസംമുട്ടിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യസ്ഥിതി വഷളായതോടെ ഇന്ന് രാവിലെ ആറു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ ഗുരുവായൂർ നെൻമിനിയിലെ വസതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ക്കാരം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് നടക്കും.

   ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് നിരവധി മലയാള സിനിമകള്‍ക്ക് സുനിൽ ഗുരുവായൂർ നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

   1953 ല്‍ ഗുരുവായൂരാണ് ജനനം. കൃഷ്ണന്‍ കുട്ടിയും അമ്മുവുമാണ് മാതാപിതാക്കള്‍. അംബികയാണ് ഭാര്യ. അനിൽ, അനിത എന്നിവർ മക്കളാണ്. ഗുരുവായൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

   സുനിൽ ഗുരുവായൂരിന്‍റെ വേർപാടിൽ അനുശോചിച്ച് സിനിമാരംഗത്തെ നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. മഞ്ജു വാര്യർ, മനോജ് കെ ജയൻ, രഞ്ജിത്ത് ശങ്കർ തുടങ്ങിയവർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. “സുനിൽ ഗുരുവായൂർ അന്തരിച്ചു. മലയാള സിനിമയിലെ പ്രശസ്തനായ ഏറ്റവും നല്ല ഒരു സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിരുന്നു അദ്ദേഹം. കുറെ ചിത്രങ്ങളിൽ സുനിലേട്ടനുമായി സഹകരിക്കാൻ സാധിച്ചിട്ടുണ്ട്. എനിക്ക് അദ്ദേഹവുമായുള്ള ആത്മബന്ധം എന്ന് പറയുന്നത് 1988-ൽ എൻ്റെ ആദ്യ ചിത്രത്തിൻ്റെ സെറ്റിൽ (വയനാട്ടിൽ വച്ച്) എന്റെയൊരു ഫോട്ടോ എടുത്ത് ചിത്രഭൂമിയിൽ …”മലയാള സിനിമയിലേക്ക് ഒരു പുതിയ നടൻ മനോജ്” എന്ന ടൈറ്റിലോട് കൂടി ആദ്യമായി കൊടുത്തത് സുനിലേട്ടനാണ്.. മറക്കില്ലൊരിക്കലും, ” ആദരാഞ്ജലികൾ നേർന്ന് മനോജ് കെ ജയൻ കുറിച്ചതിങ്ങനെ.

   സംവിധായകൻ രഞ്ജിത്ത് ശങ്കർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ഇങ്ങനെ പറയുന്നു, 'പ്രശസ്ത ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു. സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നത് അസിസ്റ്റൻ്റ് ഡയറക്ടർ ഉം പ്രൊഡക്ഷൻ സഹായിയും പുതിയ ഒരു സംവിധായകന് ധൈര്യം കൊടുക്കുന്ന ആളും ഒക്കെയാണ് എന്ന് passenger ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് മനസ്സിലാക്കി തന്ന വലിയ എളിയ മനുഷ്യൻ.'
   Published by:Anuraj GR
   First published: