ഇന്റർഫേസ് /വാർത്ത /Film / സെക്കന്റ് ഷോയുമായി ബന്ധപ്പെട്ട് നാളെ നടത്താനിരുന്ന സിനിമാ സമരം മാറ്റിവച്ചു

സെക്കന്റ് ഷോയുമായി ബന്ധപ്പെട്ട് നാളെ നടത്താനിരുന്ന സിനിമാ സമരം മാറ്റിവച്ചു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

Film strike planned for Mar 8 withheld | സെക്കന്റ് ഷോ അനുവദിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു സമരം ചെയ്യാൻ പദ്ധതിയിട്ടത്

  • Share this:

തിരുവനതപുരത്ത് ജില്ലാ തിയേറ്റര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ നടത്താനിരുന്ന സിനിമാ സമരം പിന്‍വലിച്ചു. സെക്കന്റ് ഷോ അനുവദിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു സമരം ചെയ്യാൻ പദ്ധതിയിട്ടത്. തിയേറ്ററുകൾ തുറക്കുകയും പുതിയ റിലീസുകൾ ഉണ്ടാവുകയും ചെയ്തെങ്കിലും ഏറ്റവുമധികം കുടുംബ പ്രേക്ഷകർ എത്തുന്ന സെക്കന്റ് ഷോ ഇല്ലാത്തത് വൻ നഷ്‌ടത്തിൽ കലാശിക്കുന്ന അവസ്ഥയായിരുന്നു.

ചീഫ് സെക്രട്ടറിയുമായി ഫിലിം ചേംബര്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തിരുവനന്തപുരം ജില്ലാ സിനിമ വര്‍ക്കേഴ്‌സ് അസോസിയേഷന്‍. സിനിമാപ്രവര്‍ത്തകരും തിയേറ്റർ ജീവനക്കാരും സിനിമാ ആസ്വാദകരും എല്ലാം ഈ സംഘടനയുടെ ഭാഗമാണ്.

"സമര പ്രഖ്യാപനം ഉണ്ടായപ്പോള്‍ തന്നെ സിനിമാ പ്രേമികളായ പല സീനിയര്‍ ഉദ്യോഗസ്ഥന്മാരും സമരം ചെയ്യരുതെന്ന് നമ്മളോട് പറയുകയും സിനിമയ്ക്കുവേണ്ടി അവര്‍ സംസാരിക്കുകയും ചെയ്യുകയുണ്ടായി. സിനിമാ തീയേറ്ററില്‍ കൂടുതല്‍ കളക്ഷന്‍ വരുന്നത് ഫസ്റ്റ് ഷോക്കും സെക്കന്‍ഡ് ഷോ ക്കുമാണ്. ഇതില്‍ തന്നെ ഫസ്റ്റ് ഷോയെക്കാള്‍ കളക്ഷന്‍ കൂടുതല്‍ കിട്ടുന്നത് സെക്കന്‍ഡ് ഷോക്കാണ്. സെക്കന്റ് ഷോ ഇല്ലാതെ തീയേറ്റര്‍ നടത്തിക്കൊണ്ടുപോകാന്‍ പറ്റില്ല.

കോവിഡ് ലോക്ഡൗണിനു ശേഷം തുറന്ന തിയേറ്ററുകളില്‍ പലതും ഇപ്പോഴും അടച്ചു പൂട്ടിയ സ്ഥിതിയില്‍ തന്നെയാണുള്ളത്. പുതിയ സിനിമകള്‍ റിലീസ് ചെയ്യുന്നില്ല, പ്രേക്ഷകര്‍ കൂടുതലായി തിയേറ്ററിലേക്ക് വരുന്നുമില്ല. തീയേറ്റര്‍ തൊഴിലാളികള്‍ക്കും ഫിലിം റെപ്രസെന്റേറ്റീവ് മാര്‍ക്കും ശമ്പളം കൊടുക്കാന്‍ പറ്റുന്നില്ല. ഈ ഒരു പ്രത്യേക സാഹചര്യത്തിലാണ് സമരം ചെയ്യാന്‍ തീരുമാനിച്ചത്.

കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയുമായി നടന്ന ചര്‍ച്ചയില്‍ സെക്കന്‍ഡ് ഷോയുടെ കാര്യം പരിഗണിക്കാമെന്ന് പറഞ്ഞിരിക്കുന്ന അവസരത്തില്‍ സമരം ചെയ്തു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കേണ്ടെന്നതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച നടത്താനിരുന്ന ധര്‍ണ്ണ പിൻവലിച്ചത്," തിരുവനന്തപുരം ജില്ലാ സിനിമാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയെ തുടർന്ന് റിലീസ് ചെയ്യാനായി കാത്തിരുന്ന മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റ്' മാറ്റിവച്ചിരുന്നു. തിയേറ്ററുകൾ തുറന്നപ്പോൾ വിജയ് ചിത്രം 'മാസ്റ്ററിനു' കിട്ടിയ മികച്ച തുടക്കം പക്ഷെ മലയാള സിനിമകൾക്ക് ലഭിച്ചില്ല. ജയസൂര്യ നായകനായ 'വെള്ളം' ആയിരുന്നു തിയേറ്ററുകൾ തുറന്നപ്പോൾ റിലീസ് ചെയ്ത ആദ്യ മലയാള സിനിമ.

Summary: The film strike scheduled for March 8 has been withheld following talks between the Chief Secretary and representatives of Film Chamber. The film sector has nose-dived into a crisis phase with new releases not being able to screen for second show

First published:

Tags: Cinema theatres, Film strike