• HOME
  • »
  • NEWS
  • »
  • film
  • »
  • Gehraiyaan Trailer| 'ഇന്റിമേറ്റ് സീൻ അഭിനയിക്കുക എളുപ്പമായിരുന്നില്ല'; പുതിയ ചിത്രത്തെ കുറിച്ച് ദീപിക പദുകോൺ

Gehraiyaan Trailer| 'ഇന്റിമേറ്റ് സീൻ അഭിനയിക്കുക എളുപ്പമായിരുന്നില്ല'; പുതിയ ചിത്രത്തെ കുറിച്ച് ദീപിക പദുകോൺ

ദീപികയും സിദ്ധാന്ത് ചതുർവേദിയും തമ്മിലുള്ള ഇൻഡിമേറ്റ് രംഗങ്ങളാണ് ഏറ്റവും കൂടുതൽ ചർച്ചയായത്

  • Share this:
    ഇന്ത്യൻ സിനിമയിൽ പുതിയൊരു ചുവടുവെപ്പായിരിക്കും ദീപിക പദുകോൺ (Deepika Padukone)പ്രധാന വേഷത്തിൽ എത്തുന്ന ഗെഹരായിയാൻ (Gehraiyaan) എന്ന ചിത്രം. വിവാഹവും വിവാഹേതര ബന്ധങ്ങളും ഇതിനു മുമ്പും നിരവധി സിനിമകളുടെ പ്രമേയമായിട്ടുണ്ട്. ഇൻഡിമേറ്റ് രംഗങ്ങൾ (intimate scenes in Gehraiyaa) ഉള്ള നിരവധി ബോളിവുഡ് ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.

    എന്നാൽ ബോളിവുഡിലെ പ്രധാന നടി തന്നെ അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നത് പതിവ് കാഴ്ച്ചയല്ല. ദീപിക പദുകോണിന് പുറമേ, അനന്യ പാണ്ഡേ, സിദ്ധാന്ത് ചതുർവേദി, ധൈര്യ കർവ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

    ഫെബ്രുവരി 11 ന് ആമസോൺ പ്രൈമിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ദീപികയും സിദ്ധാന്ത് ചതുർവേദിയും തമ്മിലുള്ള ഇൻഡിമേറ്റ് രംഗങ്ങളാണ് ഏറ്റവും കൂടുതൽ ചർച്ചയായത്.

    അലീഷ എന്ന കഥാപാത്രത്തെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദീപികയുടെ ബന്ധുവിന്റെ വേഷത്തിലാണ് അനന്യ പാണ്ഡേ അവതരിപ്പിക്കുന്ന ടിയ എത്തുന്നത്. അലീഷയുടെ അസന്തുഷ്ടമായ ദാമ്പത്യവും ടിയയുടെ ഭാവി വരനായ സെയിൻ(സിദ്ധാന്ത് ചതുർവേദി) മായി അലീഷ അടുക്കുന്നതും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.



    ഈ രംഗങ്ങളിൽ അഭിനയിക്കുന്നത് എളുപ്പമായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് ദീപിക പദുകോൺ. ട്രെയിലർ പുറത്തിറക്കിയതിനു ശേഷം നടന്ന വിർച്വൽ പ്രസ് മീറ്റിങ്ങിലാണ് ദീപിക സിനിമയിലെ അഭിനയത്തെ കുറിച്ച് പറഞ്ഞത്.
    Also Read-Mouni Roy | കോവിഡ് വ്യാപനം; വിവാഹത്തിന് അതിഥികളുടെ എണ്ണം വെട്ടിച്ചുരുക്കി മൗനി റോയ്; RT-PCR പരിശോധന നിർബന്ധം

    "ചിത്രത്തിന്റെ സംവിധായകൻ ശകുൻ ബത്ര ഒരുക്കിയ സുരക്ഷിതത്വമാണ് ഈ രംഗങ്ങൾ അഭിനയിക്കുന്നത് എളുപ്പമാക്കിയത്. ഇൻഡിമേറ്റ് രംഗങ്ങൾ അഭിനയിക്കുക എളുപ്പമല്ല. ഈ ചിത്രത്തിലേതു പോലെ ഇത്തരം രംഗങ്ങൾ ഇന്ത്യൻ സിനിമയിൽ ഇതിനു മുമ്പ് പരീക്ഷിച്ചിട്ടില്ല. അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അഭിനേതാക്കൾക്ക് സുരക്ഷിതത്വും ആത്മവിശ്വസവും വേണം. ഇത് സംവിധായകൻ ഒരുക്കിയിരുന്നു". ദീപിക പറയുന്നു.

    സിനിമയെ കുറിച്ച് സംവിധായകനുള്ള ധാരണയാണ് പ്രധാനം. സിനിമയിൽ ഇത്തരം രംഗങ്ങൾ വെറുതേ ആളുകളെ ആകർഷിക്കാൻ വേണ്ടി ചേർത്തതല്ല. സിനിമയുടെ കഥയും അവതരണവും അത്തരത്തിലാണ്. സംവിധായകൻ ഉദ്ദേശിക്കുന്നതെന്താണെന്ന് താനുൾപ്പെടെയുള്ള അഭിനേതാക്കൾക്ക് കൃത്യമായി മനസ്സിലാക്കാനായെന്നും ദീപിക പറയുന്നു.
    Published by:Naseeba TC
    First published: