• HOME
 • »
 • NEWS
 • »
 • film
 • »
 • FIRST GLIMPSE OF THE TELUGU REMAKE OF THE AYYAPPANUM KOSHIYUM HAVE RELEASED

അയ്യപ്പന്‍ നായരായി പവന്‍ കല്യാണിന്റെ എന്‍ട്രി; 'ഭീംല നായക്' ന്റെ ഫസ്റ്റ് ഗ്ലിംസ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബട്ടിയുമാണ്.

Bheemla Nayak

Bheemla Nayak

 • Share this:
  'അയ്യപ്പനും കോശി' ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് 'ഭീംല നായക്' ഫസ്റ്റ് ഗ്ലിംസ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മലയാളത്തില്‍ മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും. തെലുങ്കിലേക്ക് എത്തുമ്പോള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബട്ടിയുമാണ്. ഭീംല നായക് എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

  ആകടചാക്കോയുടെ തെലുങ്ക് വെര്‍ഷനാണ് പുറത്ത് വിട്ടിരിക്കുന്നത്. മലയാളത്തില്‍ നിന്ന് വലിയ മാറ്റങ്ങളില്ലതെയാണ് എസ് തമന്‍ തീം സോങ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തില്‍ ജേക്‌സ് ബജോയ് ഓരുക്കിയ ഫോക് സ്വഭാവമുള്ള മാസ് തീം സോങ്ങാണിത്.

  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസമായിരുന്നു പുനരാരംഭിച്ചത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യും, ഹിറ്റ് ചലച്ചിത്ര നിര്‍മ്മാതാവ് ത്രിവിക്രം ഡയലോഗുകള്‍ രചിച്ചിരിക്കുന്നു.


  അതേസമയം ചിത്രത്തിലെ റാണയുടെ കഥാപാത്രത്തിന്റെ വിശദാംശങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വര്‍ഷം സംക്രാന്തിയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.

  തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി മലയാളത്തില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് 'അയ്യപ്പനും കോശിയും'.

  പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ചെത്തിയ അനാര്‍ക്കലി എന്ന സിനിമയ്ക്ക് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയുന്ന ചിത്രം കൂടിയാണ്. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ് ഈ ചിത്രം മലയാളത്തില്‍ നിര്‍മ്മിച്ചത്.

  ഗൗരിനന്ദ, അന്ന രാജന്‍, സിദ്ദിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്‍, ഷാജു ശ്രീധര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.

  38 വയസ്സുകാരനായ കട്ടപ്പനക്കാരന്‍ റിട്ടയേര്‍ഡ് പട്ടാളക്കാരന്‍ കോശി കുര്യനായി പൃഥ്വിരാജും, റിട്ടയര്‍ ചെയ്യാന്‍ രണ്ടു വര്‍ഷം ബാക്കിയുള്ള , അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോനും നിറഞ്ഞാടിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'.

  ഒരു പോലീസ് സ്റ്റേഷന്‍ ഡ്രാമയായി തുടങ്ങി കാര്യങ്ങള്‍ അതിന് പുറത്തേക്കെത്തുമ്പോള്‍ കാസ്റ്റിംഗിന് തങ്കത്തിളക്കമേറുന്നു. അട്ടപ്പാടിയും കട്ടപ്പനയും മാറിമാറി പശ്ചാത്തലമാകുമ്പോള്‍ ഇവിടങ്ങളിലെ വ്യക്തികളും ശീലങ്ങളും സ്വഭാവവും സിനിമയില്‍ കുടിയേറുന്നു. മോനെക്കാളും തല്ലുകൊള്ളിയായ അപ്പന്‍ കുര്യനായി സംവിധായകന്‍ രഞ്ജിത്, സര്‍ക്കാര്‍ ഓഫീസില്‍ കയറി ഉദ്യോഗസ്ഥന്റെ കരണത്തടിക്കാന്‍ കെല്‍പ്പുള്ള പോലീസുകാരന്റെ ഭാര്യയും ആദിവാസി നേതാവുമായ കണ്ണമ്മയായി വന്ന ഗൗരി നന്ദ , ജെല്ലിക്കട്ടിലെ കുട്ടച്ചന് ശേഷമുള്ള കാമ്പുള്ള കഥാപാത്രമായ കുട്ടമണിയായി അവതരിക്കുന്ന സാബുമോന്‍ എന്നിവരുടെ പ്രകടനം സിനിമയുടെ ഹൈലൈറ്റ് ആയിരുന്നു.

  ആക്ഷനും, മികച്ച സ്‌ക്രിപ്റ്റും, സസ്പെന്‍സും, ടെക്‌നിക്കല്‍ മനോഹാരിതയും, അഭിനയവും ഇഴചേര്‍ത്തൊരു മേളപ്പൂരമാണ് ക്‌ളൈമാക്‌സില്‍ ഒരു വമ്പന്‍ കൊട്ടിക്കലാശത്തോടെ പ്രേക്ഷകര്‍ക്ക് അയ്യപ്പനും കോശിയും ചേര്‍ന്ന് സമ്മാനിച്ചത്.
  Published by:Jayesh Krishnan
  First published:
  )}