നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • രാജേഷ്‌ ശര്‍മ കേന്ദ്ര കഥാപാത്രമായ ചിത്രം; 'കാർഡ്‌സ്' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  രാജേഷ്‌ ശര്‍മ കേന്ദ്ര കഥാപാത്രമായ ചിത്രം; 'കാർഡ്‌സ്' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  'കാർഡ്‌സ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  'കാർഡ്‌സ്' ഫസ്റ്റ് ലുക്ക്

  'കാർഡ്‌സ്' ഫസ്റ്റ് ലുക്ക്

  • Share this:
   രാജേഷ്‌ ശര്‍മയെ (Rajesh Sharma) കേന്ദ്ര കഥാപാത്രമാക്കി വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാര്‍ഡ്സ്' (Cards movie) എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, മലയാളത്തിലെ പ്രമുഖ താരങ്ങൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

   സോണി മങ്കിടി ഫിലിംസിന്റെ ബാനറില്‍ സോണി മങ്കിടി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ രാജേഷ് ശർമയോടൊപ്പം ഒരു കൂട്ടം നാടക കലാകാരന്മാരും അഭിനയിക്കുന്നു. ആശ്രിത് സന്തോഷ്‌ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

   എഡിറ്റിംഗ്- സൂരജ് അയ്യപ്പന്‍, പശ്ചാത്തല സംഗീതം- ശ്രീഹരി കെ. നായര്‍, പ്രൊഡക്ഷന്‍ കൺട്രോളർ- പ്രവീണ്‍ ഇടവണ്ണപാറ, കല- ഷെയിന്‍ ബേബി കൈതാരം, മേക്കപ്പ്- പ്രദീപ്‌ രംഗന്‍, വസ്ത്രാലങ്കാരം- ഡോണ ജോയ്, സ്റ്റില്‍സ്- ജെറിന്‍ സെബാസ്റ്റ്യന്‍, ഡിസൈൻ- കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എഡ്‌വിന്‍ സി.കെ., സൗണ്ട് ഡിസൈനർ-ഷിബിന്‍ സണ്ണി, കളറിംഗ്- സുജിത് സദാശിവൻ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

   Also read: തിരുവിതാംകൂർ രാജ്ഞിയായി പൂനം ബജ്‌വ; പത്തൊമ്പതാംനൂറ്റാണ്ടിന്റെ ക്യാരക്റ്റർ പോസ്റ്റർ

   പത്തൊമ്പതാം നൂറ്റാണ്ടിൻെറ പന്ത്രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. പൂനം ബജ്‌വ അവതരിപ്പിക്കുന്ന ബുദ്ധിമതിയും, സുന്ദരിയും, ആരെയും ആകർഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂർ രാജ്ഞിയുടെതാണ് ഈ പോസ്റ്റർ.

   തിരുവിതാംകൂറിന്റെ ചരിത്രത്തിൽ മഹാറാണിപ്പട്ടം അലങ്കരിച്ചിട്ടുള്ളവർ നാലു പേരാണ്; 1677-ൽ ഉമയമ്മറാണി, 1810ൽ റാണി ഗൗരി ലഷ്മിഭായി, 1815ൽ റാണി ഗൗരി പാർവ്വതി ഭായി, 1924ൽ റാണി സേതു ലഷ്മിഭായി എന്നിവരാണവർ.

   അടിമക്കച്ചവടം നിർത്തലാക്കിയതും മാറുമറയ്ക്കാൻ അർഹതയില്ലാതിരുന്ന ഈഴവർ തൊട്ടു താഴോട്ടുള്ള വിഭാഗത്തിലെ സ്ത്രീകൾക്ക് മാറുമറച്ചു നടക്കാമെന്നുള്ള വിളംബരം ഇറക്കിയതും റാണി ഗൗരി ലഷ്മിഭായിയുടെ കാലത്തായിരുന്നു. തിരുവിതാംകൂറിന്റെ മഹാറാണിമാർ പ്രബലരായ ഭരണകർത്താക്കളായിരുന്നു എന്നു തെളിയിക്കുന്നതാണ് അവർ പുറപ്പെടുവിച്ച ഇത്തരം ഉത്തരവുകൾ.

   പക്ഷേ ഭരണകർത്താക്കൾ ഉത്തരവിട്ടാലും അതു നടപ്പാക്കേണ്ട പ്രമുഖരായ ഉദ്യോഗസ്ഥരും അവരെ നിലനിർത്തിയിരുന്ന പ്രമാണിമാരും മാടമ്പിമാരും ഈ വിളംബരങ്ങളെ ഒക്കെ അവഗണിച്ചുകൊണ്ട് നീതിരഹിതമായ കീഴ്വഴക്കങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. ഇതിനെതിരെ ശക്തമായി തൻെറ പടവാളുമായി പോരാടിനിറങ്ങിയ ധീരനായിരുന്നു ആറാട്ടു പുഴ വേലായുധപ്പണിക്കർ. അതുകൊണ്ടു തന്നെ ആ പോരാളിക്കു നേരിടേണ്ടി വന്നത് അതിശക്തരായ അധികാര വൃന്ദത്തെ ആയിരുന്നു.

   പക്ഷേ യുദ്ധസമാനമായ ആ പോരാട്ടങ്ങളൊന്നും വേലായുധനെ തളർത്തിയില്ല. മാത്രമല്ല ആയിരക്കണക്കിനു അധസ്ഥിതരായ ജനസമൂഹം വേലായുധൻെറ പിന്നിൽ അണിനിരക്കാൻ തയ്യാറാകുകയും ചെയ്തു. വേലായുധൻെറ ചെറുത്തു നിൽപ്പ് രാജ്ഞിയുടെ ചെവിയിലും എത്തിയിരുന്നു.

   അധികാരത്തിന്റെ ഇടനാഴികളിൽ നുഴഞ്ഞു കയറിയ അധർമ്മത്തിൻെറ കറുത്ത പൂച്ചകളെ ഇരുട്ടത്തു തപ്പിയിട്ടു കാര്യമില്ല എന്നു പറഞ്ഞ ബുദ്ധിമതിയായ രാജ്ഞിയെ പൂനം ബജ്വ എന്ന അഭിനേത്രി വെള്ളിത്തിരയിലെത്തിക്കുന്നു.

   Summary: First look of Cards movie featuring Rajesh Sharma got released
   Published by:user_57
   First published:
   )}