HOME » NEWS » Film » FIRST LOOK OF PAWAN KALYAN MOVIE HARI HARA VEERAMALLU

ഹരി ഹര വീരമല്ലു; പവന്‍ കല്യാണ്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഇന്ത്യൻ സിനിമയിൽ ഇതുവരെയും പറയാത്ത കഥ എന്നാണ് ചിത്രത്തിന് ലഭിക്കുന്ന വിശേഷണം

News18 Malayalam | news18-malayalam
Updated: March 12, 2021, 4:25 PM IST
ഹരി ഹര വീരമല്ലു; പവന്‍ കല്യാണ്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
ഹരി ഹര വീരമല്ലു
  • Share this:
പവർസ്റ്റാർ പവൻ കല്യാണും സംവിധായകൻ കൃഷ് ജഗർലമുഡിയുടെയും ചിത്രം ‘ഹരി ഹര വീരമല്ലു' മെഗാ സൂര്യ പ്രൊഡക്ഷൻസ് ബാനറിൽ എ.എം. രത്നത്തിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്നു.

ശിവരാത്രി ദിനത്തിൽ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറക്കി. 'ഹരി ഹര വീര മല്ലു' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നായകനെ ആകെ മൊത്തം ഫ്രഷ് ലുക്കിലാണ് അവതരിപ്പിക്കുന്നത്. കീരവാണിയുടെ സംഗീതവും വിഷ്വൽ മികവും ഉറപ്പുനൽകിക്കൊണ്ടാണ് ചിത്രം പുറത്തിറങ്ങിയത്.

പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ മുഗൾ, ഖുത്തബ് ഷാഹി കാലഘട്ടത്തിൽ പറയുന്ന ചിത്രമാണിത്. ഇന്ത്യൻ സിനിമയിൽ ഇതുവരെയും പറയാത്ത കഥ എന്നാണ് ചിത്രത്തിന് ലഭിക്കുന്ന വിശേഷണം.

ചാർമിനാർ, ചെങ്കോട്ട, മച്ചിലി പട്ടണം എന്നിവയുടെ എല്ലാം സെറ്റ് തീർത്താണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 150 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക്.

ഇതിനോടകം ചിത്രത്തിന്റെ 40 ശതമാനം ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. ജൂലൈ മാസത്തിനുള്ളിൽ മുഴുവൻ ചിത്രീകരണവും പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. വിഷ്വൽ എഫക്ട് പൂർത്തിയാക്കാൻ മാത്രം ആറുമാസം വേണ്ടിവരും എന്നാണ് പ്രതീക്ഷ. ഹോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള ബെൻ ലോക്ക് ആകും വിഷ്വൽ എഫക്ട് കൈകാര്യം ചെയ്യുക.

നിധി അഗർവാൾ ആണ് ചിത്രത്തിലെ നായിക. എം.എം. കീരവാണി, ഞാനാ ശേഖർ എന്നിവരാണ് ക്യാമറ, സംഗീതം വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്.

രാജ്യമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രം ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിൽ പുറത്തിറക്കും. 2022ൽ സംക്രാന്തി റിലീസായാണ് ചിത്രം പ്ലാൻ ചെയ്യുന്നത്.

ചിത്രത്തിന്റെ മൊത്തം അണിയറക്കാരുടെ പേരുവിവരങ്ങൾ ചുവടെ:

സംവിധാനം: കൃഷ് ജഗാർലമുടി
നിർമ്മാണം: എ. ദയകർ റാവു
ബാനർ: മെഗാ സൂര്യ പ്രൊഡക്ഷൻ
ക്യാമറ: ജ്ഞാനശേഖർ വി.എസ്.
സംഗീതം: എം.എം. കീരവാണി
എഡിറ്റർ: ശ്രാവൺ
സംഭാഷണം: സായി മാധവ് ബുറ
വിഷ്വൽ എഫക്ട്: ബെൻ ലോക്ക്
പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ
സ്റ്റണ്ട്: റാം-ലക്ഷ്മൺ, ഷാം കൗശൽ, ദിലീപ് സുബ്ബരായൻ
ലിറിക്‌സ്: 'സിറിവെന്നീല' സീതാരാമ ശാസ്ത്രി, ചന്ദ്രബോസ്
കോസ്റ്റിയൂം ഡിസൈനർ: ഐശ്വര്യ രാജീവ്
പി.ആർ.ഒ.: ലക്ഷ്മി വേണുഗോപാൽ

Summary: On the auspicious occasion of Maha Shivaratri, the title and first look glimpse of Powerstar Pawan Kalyan’s forthcoming epic movie under the direction of Krish Jagarlamudi and production of legendary producer AM Ratnam on Mega Surya Production banner are revealed. This magnum opus is titled ‘Hari Hara Veeramallu’ and the first glimpse is extraordinary in its own way.
Published by: user_57
First published: March 12, 2021, 4:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories