'ഓട്ടര്‍ഷ' യുടെ ടൈറ്റില്‍ പോസ്റ്റര്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പുറത്തിറക്കി

News18 Malayalam
Updated: October 28, 2018, 10:18 AM IST
'ഓട്ടര്‍ഷ' യുടെ ടൈറ്റില്‍ പോസ്റ്റര്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പുറത്തിറക്കി
  • Share this:
ജെയിംസ് & ആലീസിന് ശേഷം ഛായാഗ്രാഹകന്‍ കൂടിയായ സുജിത് വാസുദേവ് സംവിധാനം ചെയ്ത് അനുശ്രീ കേന്ദ്ര കഥാപാത്രമാകുന്ന 'ഓട്ടര്‍ഷ' യുടെ ടൈറ്റില്‍ പോസ്റ്റര്‍ ഒരു കൂട്ടം ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ചേര്‍ന്നു പുറത്തിറക്കി.

'ഓട്ടര്‍ഷ' എന്നത് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ കഥയാണെന്നും സാധാരണക്കാരില്‍ സാധാരണക്കാരുടെ കഥയായത് കൊണ്ടാണ് ഓട്ടോ ഡ്രൈവര്‍മാര്‍ തന്നെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയതെന്നും അനുശ്രീ പറഞ്ഞു.

സുഡാനിയുടെ കരീബിയൻ ഉഡായിപ്പ്
ചിത്രത്തില്‍ അനിത എന്ന ഓട്ടോറിക്ഷ ഡ്രൈവറായാണ് അനുശ്രീ എത്തുന്നത്. ഓട്ടര്‍ഷയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഓട്ടോഡ്രൈവര്‍മാര്‍ പോസ്റ്റര്‍ പുറത്തിറക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ടത്. നവംബര്‍ 23 ന് ആണ് ചിത്രം പുറത്തിറങ്ങുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എല്‍ജെ ഫിലിംസാണ് വിതരണക്കാര്‍.


;

First published: October 28, 2018, 10:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading