• HOME
 • »
 • NEWS
 • »
 • film
 • »
 • Jo & Jo Movie | 'അവിചാരിതമായി ഒരു വിവാഹം'; ജോ ആന്‍ഡ് ജോ ഫസ്റ്റ് ലുക്ക് പുറത്ത്

Jo & Jo Movie | 'അവിചാരിതമായി ഒരു വിവാഹം'; ജോ ആന്‍ഡ് ജോ ഫസ്റ്റ് ലുക്ക് പുറത്ത്

ചെറുപ്രായത്തില്‍ വിവാഹിതനാവുന്ന മാത്യുവിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം

 • Last Updated :
 • Share this:
  മാത്യു തോമസ് (Mathew Thomas), നസ്‌ലന്‍ (Naslen), നിഖില വിമല്‍ (Nikhila Vimal) എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന 'ജോ ആന്‍ഡ് ജോ'യുടെ ഫസ്റ്റ് ലുക്ക് (Jo And Jo) പുറത്തു വിട്ട് അണിയറപ്രവര്‍ത്തകര്‍. ചെറുപ്രായത്തില്‍ വിവാഹിതനാവുന്ന മാത്യുവിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. ജോണി ആന്റണിയും സ്മിനു സിജോയ് എന്നിവരാണ് മാത്യുവിന്റെ മാതാപിതാക്കളായി അഭിനയിക്കുന്നത്.

  ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോ എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അരുണ്‍ ഡി ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അള്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ചമന്‍ ചാക്കോ, ടിറ്റോ തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍, കല നിമേഷ് താനൂര്‍, മേക്കപ്പ് സിനൂപ് രാജ്, വസ്ത്രാലങ്കാരം സുജിത്ത് സി എസ്, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, പരസ്യകല മനു ഡാവിഞ്ചി, സൗണ്ട് ഡിസൈന്‍ സബീര്‍ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടര്‍ റെജിവാന്‍ അബ്ദുള്‍ ബഷീര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്. കൂത്താട്ടുകുളമായിരുന്നു പ്രധാന ലൊക്കേഷന്‍.

  Also Read- Vikram Vedha | 'ഒരു കഥ സൊല്ലട്ടുമാ'; വിക്രം വേദയാവാന്‍ ഋത്വിക്ക് റോഷനും സെയ്ഫ് അലി ഖാനും; ഹിന്ദി റീമേക്ക് ആരംഭിച്ചു

  Dhyan Sreenivasan | 'ജോയി ഫുൾ എൻജോയ്'; ധ്യാൻ ശ്രീനിവാസൻ നായകനാവുന്നു

  'ഐസ് ഒരതി' എന്ന ചിത്രത്തിനു ശേഷം യുവ നടൻ ധ്യാൻ ശ്രീനിവാസനെ (Dhyan Sreenivasan) നായകനാക്കി അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോയി ഫുൾ എൻജോയ്' (Joyful Enjoy movie). പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഫൽ പുനത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള നിർവ്വഹിക്കുന്നു.

  എഡിറ്റർ- രാകേഷ് അശോക്, സംഗീതം- കൈലാസ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ, കല- വേലു വാഴയൂർ, മേക്കപ്പ്- പ്രദീപ് വിതുര, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മനേഷ് ബാലകൃഷ്ണൻ, സ്റ്റിൽസ്-രാംദാസ് മാത്തൂർ, പരസ്യകല- മനു ഡാവിൻസി.

  മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ താരനിർണ്ണയവും മറ്റും പുരോഗമിക്കുന്നു. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

  ധ്യാൻ ശ്രീനിവാസന്റേതായി ഒരുപിടി ചിത്രങ്ങൾ മലയാളത്തിൽ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.

  കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വീകം'. ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ഷീലു അബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ഡെയിൻ ഡേവിസ്, ഡയാന ഹമീദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

  സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന 'ത്രയം' പൂർണ്ണമായും രാത്രിയിൽ ചിത്രീകരിച്ച സിനിമയാണ്.

  ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്ന സിനിമയാണ് 'പ്രകാശൻ പറക്കട്ടെ'. ഷഹദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഗൂഢാലോചന', 'ലൗ ആക്ഷൻ ഡ്രാമ', '9 എം എം' എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് 'പ്രകാശൻ പറക്കട്ടെ'.

  സണ്ണി വെയ്ൻ, ദിലീഷ് പോത്തൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിനിൽ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നയൻ എം.എം.' ഈ ചിത്രത്തിൽ മഞ്ജു വാര്യർ നായികയാവും.

  ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'കടവുള്‍ സകായം നടന സഭ'. സത്യനേശൻ നാടാർ എന്ന കഥാപാത്രമാണ് ധ്യാൻ അവതരിപ്പിക്കുന്നത്.
  Published by:Karthika M
  First published: