• HOME
 • »
 • NEWS
 • »
 • film
 • »
 • Aaro movie | ജോജു ജോർജ്ജ് ചിത്രം 'ആരോ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Aaro movie | ജോജു ജോർജ്ജ് ചിത്രം 'ആരോ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

First look poster of Joju George movie Aaro got released | ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരാണ് കഥാപാത്രങ്ങൾ

ആരോ

ആരോ

 • Share this:
  ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആരോ' എന്ന ചിത്രത്തന്റെ ഫസ്സ് ലുക്ക് പോസ്റ്റർ മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

  സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  വി ത്രീ പ്രൊഡക്ഷൻസ്, അഞ്ജലി എന്റർടൈയ്മെന്റ്സ് എന്നിവയുടെ ബാനറിൽ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുൾ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗ്ഗീസ് ചെറിയാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം കരീം, റഷീദ് പാറയ്ക്കൽ എന്നിവർ ചേർന്നെഴുതുന്നു.

  അഞ്ജലി ടീം- ജി.കെ. പിള്ള, ഡോക്ടർ രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ. ക്യാമറ- മാധേഷ്, ഗാനരചന- റഫീഖ് അഹമ്മദ്, സംഗീതം- ബിജി ബാൽ, എഡിറ്റർ- നൗഫൽ അബ്ദുള്ള. പ്രൊഡക്ഷൻ കൺട്രോളർ- താഹീർ മട്ടാഞ്ചേരി, കല- സുനിൽ ലാവണ്യ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- പ്രദീപ് കടകശ്ശേരി, സ്റ്റിൽസ്- സമ്പത്ത് നാരായണൻ, പരസ്യകല- ആർട്ടോ കാർപ്പസ്, സൗണ്ട് ഡിസൈൻ- ആഷിഷ് ഇല്ലിക്കൽ, ഫിനാൻസ് കൺട്രോളർ- അശോക് മേനോൻ, വിഷ്ണു എൻ.കെ., ചീഫ് അസോസിയേറ്റ് ഡയറക്ടർ- സി.കെ. ജീവൻ ദാസ്, അസോസിയേറ്റ് ഡയറക്ടർ- ബാബു, അസിസ്റ്റന്റ് ഡയറക്ടർ- സബീഷ്, സുബീഷ് സുരേന്ദ്രൻ, സനീഷ് ശിവദാസൻ, ആക്ഷൻ- ബ്രൂസ് ലി രാജേഷ്, നൃത്തം- തമ്പി നില, പ്രൊഡക്ഷൻ മാനേജർ- പി.സി. വർഗ്ഗീസ്, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.  Also read: മാസാണ്, ക്ലാസാണ്; കാണാൻ പോകുന്ന പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടുമായി രാജമൗലിയുടെ RRR

  ബാഹുബലിക്ക് (Baahubali) ശേഷം വെടിക്കെട്ട് പൂരവുമായി അണിയറയിൽ ഒരുങ്ങുന്ന എസ്.എസ്. രാജമൗലിയുടെ (S.S. Rajamouli) ബ്രഹ്മാണ്ഡ ചിത്രം RRRന്റെ (RRR movie) ഗ്ലിമ്പ്സ് വീഡിയോ പുറത്തിറങ്ങി. 2022 ജനുവരി മാസം ഏഴാം തിയതി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ വെടിക്കെട്ട് രംഗങ്ങളാണ് 50 സെക്കൻഡിൽ താഴെയുള്ള വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ള. ബാഹുബലി നൽകിയ പ്രതീക്ഷകളെ വെല്ലാൻ തക്കവണ്ണം പെർഫോമൻസ് അടങ്ങിയതാണ് ഈ ചിത്രമെന്ന് വീഡിയോ കാണുന്നവർക്ക് മനസ്സിലാകും.

  450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍ ടി ആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കൊമരം ഭീം (ജൂനിയര്‍ എന്‍ടിആര്‍) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.
  Published by:user_57
  First published: