രമേഷ് പിഷാരടി നായകനായെത്തുന്ന ചിത്രം 'നോ വേ ഔട്ടിന്റെ'
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിധിൻ ദേവീദാസ് ആണ് ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമ്മാണ കമ്പനിയായ റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം.എസ്. ആണ് ചിത്രം നിർമ്മിക്കുന്നത്.
സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം പൂർണ്ണമായും എറണാകുളത്താണ് ചിത്രീകരിച്ചത്. ധർമജൻ, ബേസിൽ ജോസഫ്, രവീണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം വർഗീസ് ഡേവിഡ്. എഡിറ്റർ കെ.ആർ. മിഥുൻ. സംഗീതം കെ.ആർ. രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ, കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ. സംഘട്ടനം മാഫിയ ശശി, പ്രോഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി, ഡിസൈൻസ് റിത്വിക് ശശികുമാർ, ആരാച്ചാർ. പി.ആർ.ഒ: മഞ്ജു ഗോപിനാഥ്.
Also read: ആമിർ ഖാൻ മകൾ ഐറയെ കാണാൻ ഷൂട്ടിംഗ് ഇടവേളയിൽ; അത്താഴ വിരുന്നിൽ അച്ഛനും മകളും ഒരുമിച്ച്
ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും മകൾ ഐറാ ഖാനും മുംബൈയിലെ അത്താഴ വിരുന്നിനെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. അത്താഴ വിരുന്നിന് ശേഷം വാഹനത്തിലേക്ക് മടങ്ങുന്ന ആമിർ ഖാനെ അനുഗമിക്കുന്ന മകൾ ഐറാ ഖാന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റുപിടിച്ചിരിക്കുന്നത്.
കറുത്ത ഷർട്ടും ചാരനിറത്തിലുള്ള പാന്റും ധരിച്ചായിരുന്നു ആമിർ പാർട്ടിക്കെത്തിയത്. മകളാവട്ടെ വെളുത്ത ഷർട്ടും ഇളം തവിട്ട് ട്രൗസറും ധരിച്ചിരുന്നു. ഐറ അച്ഛനോടൊപ്പം വാഹനത്തിലേക്ക് നടക്കുന്നതും കാറിൽ കയറുന്നതിന് മുമ്പ് ആമിർ മകളെ ആലിംഗനം ചെയ്യുന്നതുമായ വീഡിയോയാണ് വൈറലായത്.
വൈകാരികമായ ആത്മബന്ധം പുലർത്തുന്ന അച്ഛനും മകളുമാണ് ഐറയും ആമിറും. ഇരുവരും സന്തോഷത്തോടെ പരസ്പരം സമയം ചെലവഴിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ഫാദേഴ്സ് ഡേയോടനുബന്ധിച്ച് അച്ഛനോടൊപ്പം മനോഹരമായ ഒരു ഫോട്ടോ ഇറ പങ്കുവെച്ചിരുന്നു. കസേരയിൽ ഇരിക്കുന്ന ആമിർ ഖാനെ പുറകിൽ നിന്ന് കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇറ പങ്കുവെച്ചത്. "ഹാപ്പി ഫാദേഴ്സ് ഡേ, നിങ്ങൾ നിങ്ങളായിരിക്കുന്നതിന് നന്ദി " എന്ന അടിക്കുറിപ്പ് സഹിതമാണ് ഇറ ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് ലൈക്കുകളുടെയും കമന്റുകളുടെയും രൂപത്തിൽ വലിയ ജനപിന്തുണയാണ് ലഭിച്ചത്. കമന്റുകളിലൂടെ പലരും അച്ഛനും മകൾക്കും ആശംസകൾ നേർന്നു.
Summary: First look poster from the movie 'No Way Out' has been released. The film is touted to be a survival thriller having Ramesh Pisharody in the lead roleഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.