ഹലാൽ ലവ് സ്റ്റോറിയിലെ ആദ്യ ഗാനം; ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

First lyrical song from Halal Love Story | പ്രത്യേക രീതിയിലാണ് ഈ ലിറിക്കൽ ഗാനം അവതരിപ്പിച്ചിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: May 23, 2020, 7:05 PM IST
ഹലാൽ ലവ് സ്റ്റോറിയിലെ ആദ്യ ഗാനം; ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
ഹലാൽ ലൗ സ്റ്റോറി
  • Share this:
സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രം 'ഒരു ഹലാൽ ലവ് സ്റ്റോറി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ലിറിക്കൽ വീഡിയോ രൂപത്തിലാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

പപ്പായ ഫിലിംസിന്റെ ബാനറിൻ ആഷിഖ് അബു, ജെസ്ന ആശിം, ഹർഷദ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയാണ് ഹലാൽ ലൗ സ്റ്റോറി.ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, ഗ്രേസ്സ് ആന്റണി, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുഹ്സിൻ പരാരി, സക്കറിയ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.

അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൽ ഷഹബാസ് അമൻ, റെക്സ് വിജയൻ, ബിജിബാൽ എന്നിവർ ചേർന്ന് സംഗീതവും ബിജിബാൽ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 23, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading