മമ്മൂട്ടി നായകനായ ഭീഷ്മപര്‍വത്തിലെ ആദ്യഗാനം പുറത്ത്. ശ്രീനാഥ് ഭാസി പാടിയ പറുദീസ എന്ന ഗാനത്തിന്റ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ശ്രീനാഥ് ഭാസി, സൗബിന് ഷാഹീര്‍, ശ്രിന്ദ തുടങ്ങിയവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന് ശ്യാമാണ് സംഗീതം നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്ന ഭീഷ്മപര്‍വം 2022 ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.
ആനന്ദ് സി ചന്ദ്രനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സുഷിന് ശ്യാമിന്റേതാണ് സംഗീതം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ദേവദത്ത് ഷാജി, രവി ശങ്കര്‍, ആര്.ജെ. മുരുകന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. പി. ആര്. ഒ ആതിര ദില്‍ജിത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.