നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കുമ്പളങ്ങി നൈറ്റ്സിലെ ആദ്യഗാനമെത്തി

    കുമ്പളങ്ങി നൈറ്റ്സിലെ ആദ്യഗാനമെത്തി

    • Share this:
      ഫഹദ് ഫാസിലും ഷെയിൻ നിഗവും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ദൂരദർശൻ ഗാനത്തിന് ചുവടുവച്ച് എത്തിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതിനു പിന്നാലെ കുമ്പളങ്ങി നൈറ്റ്സിലെ ആദ്യ ഗാനവും പുറത്ത് .

      പഴശ്ശിരാജയിലെ നീക്കം ചെയ്ത രംഗം വൈറലാകുന്നു


      'ചെരാതുകൾ തോറും നിൻ തീയോർമ്മയായ്' എന്ന് തുടങ്ങുന്ന പ്രണയഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി സൂഷിനും സിത്താരയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

      മധു സി നാരയണനാണ് ചിത്രത്തിന്റെ സംവിധായകൻ. ഷെയിൻ നിഗം , സൗബിൻ ഷാഹിർ , ശ്രീനാഥ്‌ ഭാസി , പുതുമുഖം മാത്യു തോമസ്‌ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഫഹദ് ഫാസിൽ വീണ്ടും വില്ലൻ വേഷം കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

      ദൂരദർശൻ ഗാനത്തിന് നൃത്ത ചുവടുകളുമായി കുമ്പളങ്ങി നൈറ്റ്സ്


      നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും ചേർന്ന് ആരംഭിച്ച വ‌ർക്കിംങ് ക്ലാസ് ഹീറോസ് എന്ന നിർമ്മാണ കമ്പനിയുടെ ബാനറിലാണ് കുമ്പളങ്ങി നൈറ്റ്സ് എത്തുന്നത്. ഞാൻ പ്രകാശനിലെ നായകനു ലഭിച്ച മികച്ച പ്രേക്ഷക സ്വീകാര്യത കുമ്പളങ്ങി നൈറ്റ്സിലെ വില്ലനു ലഭിക്കുമോ എന്ന് കാത്തിരിന്നു കാണാം.

      First published: