നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഗുരു ദത്തിന്റെ ജന്മവാർഷികം: അതുല്യ നടൻ അനശ്വരമാക്കിയ അഞ്ച് ഗാനങ്ങൾ

  ഗുരു ദത്തിന്റെ ജന്മവാർഷികം: അതുല്യ നടൻ അനശ്വരമാക്കിയ അഞ്ച് ഗാനങ്ങൾ

  ഏഷ്യയിലെ എക്കാലത്തെയും മികച്ച 25 നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന നടനാണ് ഗുരുദത്ത്

  ഗുരു ദത്ത്

  ഗുരു ദത്ത്

  • Share this:
   ഗുരു ദത്ത് എന്ന പേരിൽ അറിയപ്പെടുന്ന വസന്ത് കുമാർ ശിവശങ്കർ പദുകോൺ ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന അഭിനേതാവും സംവിധായകനും നിർമാതാവും ആയിരുന്നു. ഏഷ്യയിലെ എക്കാലത്തെയും മികച്ച 25 നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഗുരുദത്തിന്റെ ചലച്ചിത്രങ്ങളും അതുപോലെ തന്നെ മികച്ചവയാണ്. അദ്ദേഹത്തിന്റെ ജന്മവാർഷികത്തിന്റെ വേളയിൽ ഗുരു ദത്ത് അഭിനയിച്ച പ്രധാനപ്പെട്ട അഞ്ച് പാട്ടുകൾ  ഓർത്തെടുക്കാം.

   ഹം ആപ് കി ആംഖോം മേം
   1957-ൽ പുറത്തിറങ്ങിയ 'പ്യാസ' എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമാണ് ഇത്. ലക്ഷക്കണക്കിന് സിനിമാപ്രേമികളുടെ മനം കവർന്ന ഈ ഗാനത്തിന് ഇന്നും ആരാധകർക്ക് പഞ്ഞമില്ല. റേഡിയോവിലൂടെ അലയടിക്കുന്ന ഈ പാട്ടിന് കാതോർത്തിരുന്ന ഓർമ്മകൾ അക്കാലത്ത് ജീവിച്ചിരുന്നവരെ സംബന്ധിച്ച് അവിസ്മരണീയമായ അനുഭൂതിയായിരുന്നു എന്ന് നിസംശയം പറയാം. അനശ്വര ഗായകൻ മുഹമ്മദ് റാഫി ആലപിച്ച ഈ ഗാനത്തിന് വരികൾ എഴുതിയത് ഗീത ദത്ത് ആയിരുന്നു. ഗുരു ദത്തിന്റെ ആരാധകർ നിർബന്ധമായും കേട്ടിരിക്കേണ്ട ഗാനമാണ് ഇത്.

   ചോധ്വിൻ കാ ചാന്ദ് ഹോ
   'ചോധ്വിൻ കാ ചാന്ദ്' എന്ന് തന്നെ പേരുള്ള ചലച്ചിത്രത്തിലേതാണ് ഈ ഗാനം. 1960-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഗാനരംഗത്തിൽ ഗുരു ദത്തിനോടൊപ്പം അഭിനയിച്ചിരിക്കുന്നത് എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ വഹീദ റഹ്മാൻ ആണ്. മുഹമ്മദ് റാഫിയുടെ അതുല്യമായ ആലാപനശേഷിയുടെ ഉദാഹരണം കൂടിയാണ് ഈ നിത്യഹരിത ഗാനം. ഗാനരംഗത്തിലെ ഗുരു ദത്തിന്റെ അഭിനയവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. പഴയ ഹിന്ദി ഗാനങ്ങളുടെ ആരാധകരുടെ മനസ്സിൽ ഈ ഗാനത്തിന് സവിശേഷമായ സ്ഥാനമുണ്ടാകും എന്ന കാര്യത്തിൽ തർക്കമില്ല.   മുഹബത്ത് കർ ലോ ജീ ഭർ ലോ
   മറ്റു ഗാനങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി ചടുലമായ ഈണമാണ് ഈ ഗാനത്തിന്റേത്. ഈ പാട്ട് ആരാധകർക്ക് ഇഷ്ടമാകുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. നിരാശയുടെ അപാരമായ തത്വചിന്ത കൂടി ഈ പാട്ടിൽ ഒളിഞ്ഞിരിക്കുന്നു എന്നതാണ് ആ കാരണം. ഗുരു ദത്ത്, മുഹമ്മദ് റാഫി, ഗീത ദത്ത് എന്നിവരുടെ കൂട്ടുകെട്ടിൽ തന്നെയാണ് ഈ ഗാനവും പിറന്നത്.

   യേ ജുകെ ജുകെ നൈന
   1963-ൽ പുറത്തിറങ്ങിയ 'ഭരോസ' എന്ന ചിത്രത്തിലേതാണ് ഈ ഗാനം. റാഫിയുടെ അനശ്വരമായ ആ ശബ്ദം മാത്രം മതി ഏതൊരാളെയും പ്രണയാർദ്രനാക്കാൻ. ഗാനരംഗത്തിലെ ഗുരു ദത്തിന്റെ അഭിനയവും നമ്മുടെ മനം കവരുന്നു.

   ചൽ ദിയെ ബന്ദെ നവാസ്
   'മിസ്റ്റർ ആൻഡ് മിസ്സിസ് '55' എന്ന ചലച്ചിത്രത്തിലേതാണ് ഈ ഗാനം. ഗുരു ദത്ത്, മധുബാല എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അഭിനയിച്ചിരിക്കുന്നത്. മുഹമ്മദ് റാഫിയുടെ അതിമനോഹരമായ ശബ്ദവും ഗീത ദത്തിന്റെ അതുല്യമായ വരികളും കൂടി ചേരുമ്പോൾ ഈ ഗാനം മറ്റൊരു അനശ്വര സൃഷ്ടിയായി മാറുന്നു.
   Published by:user_57
   First published:
   )}