HOME » NEWS » Film » FIVE MOVIES THAT SHOT ILAYATHALAPATHY VIJAY TO SUPER STARDOM MM

Happy Birthday Vijay: വിജയ്ക്ക് 47 വയസ്സ്; ഇളയ ദളപതിയെ ബോക്സ് ഓഫീസ് പ്രതിഭാസമാക്കിയ അഞ്ച് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ

HBD Ilayathalapathy Vijay | ജനപ്രീതിയിൽ മാത്രമല്ല ബോക്സ് ഓഫീസിലും വിജയ് എന്നും മുൻനിരയിലുള്ള താരമാണ്

News18 Malayalam | news18-malayalam
Updated: June 22, 2021, 10:55 AM IST
Happy Birthday Vijay: വിജയ്ക്ക് 47 വയസ്സ്; ഇളയ ദളപതിയെ ബോക്സ് ഓഫീസ് പ്രതിഭാസമാക്കിയ അഞ്ച് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ
വിജയ്
  • Share this:
തമിഴ് സിനിമാ ലോകത്ത് രണ്ട് പതിറ്റാണ്ടിലേറെയായി നിറഞ്ഞു നിൽക്കുന്ന താരമാണ് വിജയ്. വലിയ ആരാധക വൃന്ദവും ബ്ലോക്ക്ബസ്റ്റർ സൂപ്പർ ഹിറ്റ് ചിത്രങ്ങളുമായി തമിഴ് സിനിമയിലെ തന്റെ കരിയറിന്റെ പരകോടിയിൽ നിൽക്കുകയാണ് ആരാധകരുടെ പ്രിയങ്കരനായ ഇളയ ദളപതി.
എന്നാൽ, സിനിമയിൽ മാത്രമല്ല, സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും വിജയ് തന്റെ നിലപാട് സ്വീകരിച്ചത് തമിഴകത്തിൽ ചർച്ചയായി. ഏറ്റവും ഒടുവിലായി തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൈക്കിളിൽ പോയത് പെട്രോൾ വിലവർധനക്കെതിരെ പ്രതിഷേധ സൂചകമാണെന്നും വ്യാഖ്യാനമുണ്ടായി.

ജല്ലിക്കെട്ട് നിരോധന വിഷയത്തിൽ സ്വീകരിച്ച നിലപാടും, തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റിനെതിരായ സമരത്തിനിടെ കൊല്ലപ്പെട്ടവർക്ക് ധനസഹായം നൽകിയതും സിനിമാ താരം എന്നതിനപ്പുറം വിജയ്‌യെ തമിഴകത്ത് സ്വീകാര്യനാക്കി.

കരിയറിന്റെ തുടക്കത്തിൽ പല ചിത്രങ്ങളും പരാജയപ്പെട്ടെങ്കിലും സ്വന്തം പരിശ്രമത്തിലൂടെ കഴിഞ്ഞ ഒരു ദശകത്തിൽ തമിഴകത്തെ ഏറ്റവും വലിയ താരങ്ങളിലൊരാളായി മാറുകയായിരുന്നു വിജയ്. തമിഴ് സിനിമയിൽ രജനീകാന്തിന് ഉണ്ടായിരുന്നത് പോലത്തെ വലിയൊരു മാർക്കറ്റ് കുറഞ്ഞകാലം കൊണ്ട് സൃഷ്ടിച്ചെടുത്ത നടനാണ് അദ്ദേഹം. ജനപ്രീതിയിൽ മാത്രമല്ല ബോക്സ് ഓഫീസിലും വിജയ് എന്നും മുൻനിരയിലുള്ള താരമാണ്. ഇതും നടൻ രജനീകാന്തിന്റെ യഥാർത്ഥ പിൻഗാമിയായി വിജയ് എന്ന നടനെ പ്രതിഷ്ഠിക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ 15 വിജയ്‌ ചിത്രങ്ങളാണ് റിലീസായത്. ഇതിൽ ഒൻപത് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ 100 കോടിയിലധികം കളക്ഷൻ നേടിയെന്നത് മാത്രം മതി വിജയ് എന്ന നടന്റെ മാർക്കറ്റ് മനസ്സിലാക്കാൻ. അവസാനമായി റിലീസായ നാല് വിജയ് ചിത്രങ്ങളായ ബിഗിൽ, സർക്കാർ, മെർസൽ, മാസ്റ്റർ എന്നിവ ആ​ഗോള തലത്തിൽ ടിക്കറ്റ് കളക്ഷനിൽ നിന്ന് മാത്രമായി 350 കോടി രൂപയാണ് നേടിയത്.

ഇന്ന് 47-ാം ജന്മദിനം ആഘോഷിക്കുന്ന ഇളയ ദളപതി വിജയെ ബോക്സ് ഓഫീസ് പ്രതിഭാസമാക്കി മാറ്റിയ അഞ്ച് സിനിമകൾ പരിചയപ്പെടാം.

മാസ്റ്റർ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ശേഷം ആദ്യമായി റിലീസായ മുഖ്യധാരാ തമിഴ് ചിത്രമാണ്. പൊങ്കലിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിൽ അമിത മദ്യപാനത്തിന്റെ പ്രശ്‌നമുള്ള കോളേജ് പ്രൊഫസറായാണ് വിജയ് അഭിനയിച്ചത്. കോവിഡ് മഹാമാരിക്കിടയിൽ റിലീസ് ചെയ്തിട്ടും, മാസ്റ്റർ ബോക്സോഫീസിലെ വൻവിജയമായി. ബോക്സ് ഓഫീസിൽ ചിത്രം 150 കോടി രൂപ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡിനു മുന്നിൽ തളർന്ന തമിഴ്‌നാട്ടിലെ തിയേറ്റർ സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കാൻ 'മാസ്റ്റർ' എന്ന വിജയ് ചിത്രം സഹായിച്ചു.

ബി​ഗിൽ

അറ്റ്ലി സംവിധാനം ചെയ്ത ബിഗിൽ എന്ന ചിത്രം തിയേറ്ററുകളിൽ ഇടിമുഴക്കം സൃഷ്ടിച്ചു എന്നുവേണം പറയാൻ. വിജയ് ഇരട്ട വേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചായും മധ്യവയസ്കനായ ​ഗ്യാങ്സ്റ്ററായും വെള്ളിത്തിരയിലെത്തി. 100 ദിവസത്തിലധികം തിയേറ്ററുകളിൽ ഓടിയ ചിത്രം ലോകമെമ്പാടും ബോക്സ് ഓഫീസിൽ നിന്നായി ഏകദേശം 290 കോടി രൂപയാണ് നേടിയത്. ഇന്ത്യക്ക് പുറത്തും വൻ സ്വീകരണമാണ് ബി​ഗിലിന് ലഭിച്ചത്. ഫ്രാൻസിൽ 34,000ലധികം പേർ കണ്ട സൗത്ത് ഇന്ത്യൻ ചിത്രമായി ബി​ഗിൽ മാറി. മെർസലിന് ശേഷം സിംഗപ്പൂരിൽ 1.5 ദശലക്ഷം സിം​ഗപ്പൂർ ഡോളറിന്റെ കളക്ഷൻ ചിത്രം നേടി. അതേസമയം, ചിത്രത്തിന്റെ പ്രമേയം ഷാരൂഖ് ഖാന്റെ സൂപ്പർ ഹിറ്റായ ചക് ദേ ഇന്ത്യയുമായി താരതമ്യം ചെയ്യപ്പെട്ടു.

Youtube Video


മെർസൽ

ആറ്റ്ലിയുടെയും വിജയും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു മെർസൽ. പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുന്ന രണ്ട് ഇരട്ട സഹോദരന്മാരെക്കുറിച്ചുള്ളതാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് കരിയറിൽ ആദ്യമായി മൂന്ന് വേഷങ്ങളിൽ അഭിനയിച്ച ചിത്രം കൂടിയാണിത്. ലോകമെമ്പാടും തിയേറ്ററുകളിൽ നിന്നായി 260 കോടി രൂപ നേടിയ ചിത്രം വമ്പൻ വിജയമായി മാറി. ബോക്സോഫീസിൽ, മെർസൽ പല രാജ്യങ്ങളിലും പുതിയ റെക്കോർഡുകൾ സ്ഥാപിച്ചു.

20 കോടിയിലധികം രൂപ സമ്പാദിച്ച് ദിൽ‌വാലെക്കും കബാലിക്കും ശേഷം മലേഷ്യയിൽ ഏറ്റവും വലിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി ബി​ഗിൽ മാറി. ഇന്ത്യയ്ക്ക് പുറത്ത്, ചിത്രം 15 മില്യൺ ഡോളറാണ് കളക്ഷനായി നേടിയത്. ബാഹുബലി 2, റഈസ് എന്നിവയ്ക്ക് ശേഷം 2017ൽ വിദേശത്ത് നിന്നും ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രമായി ഇത് മാറി.

സർക്കാർ

വിജയും എ. ആർ. മുരുകദോസും ഒന്നിച്ച മൂന്നാമത്തെ ചിത്രമാണ് സർക്കാർ. പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെട്ട ചിത്രത്തിൽ അനധികൃതമായി തന്റെ വോട്ട് ചെയ്യപ്പെട്ടുവെന്ന് മനസിലാക്കി നാട്ടിലെത്തുന്ന പോരാട്ടം നടത്തുന്ന എൻ‌ആർ‌ഐയുടെ വേഷമാണ് വിജയ് അവതരിപ്പിച്ചത്. വിജയുടെ മെ​ഗാഹിറ്റായ മുൻചിത്രങ്ങളായ തുപ്പാക്കി, കത്തി എന്നിവക്ക് ശേഷം ഇറങ്ങിയ സർക്കാരിന് തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ലോകമെമ്പാടും ഏകദേശം 250 കോടി രൂപ കളക്ഷൻ നേടി. വിജയുടെ 100 കോടി ക്ലബിലെത്തിയ ആറാമത്തെ ചിത്രമാണ് സർക്കാർ. തെരി, ഭൈരവ, മെർസൽ എന്നിവയ്ക്ക് ശേഷം തുടർച്ചയായ നാലാമത് 100 കോടി നേടുന്ന ചിത്രം കൂടിയാണിത്. 2018ൽ രാം ചരണിന്റെ രംഗസ്ഥലം എന്ന ചിത്രത്തെ പിന്തള്ളി ബോക്സ് ഓഫീസിൽ 218 കോടിയുടെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ ചിത്രം കൂടിയായിരുന്നു സർക്കാർ.

Youtube Video


തെരി

വിജയ്‍യും ആറ്റ്ലിയും ഒരുമിച്ച ആദ് ചിത്രമാണ് തെരി. വിജയ് ഇരട്ട വേഷത്തിൽ അഭിനയിച്ച ചിത്രം ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തു. 200 കോടി രൂപ ക്ലബ്ബിലേക്ക് കടന്ന വിജയ് നായകനായ ആദ്യത്തെ ചിത്രമാണ് തെരി. നിരൂപകരിൽ നിന്നും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ആരാധകർ ഈ ചിത്രത്തെ ആഘോഷിച്ചു. തെലുങ്കിൽ പോലീസ് എന്ന പേരിൽ ഡബ്ബ് ചെയ്താണ് ചിത്രം റിലീസ് ചെയ്തത്.

Keywords: Vijay, Tamil, Cinema, Birthday, വിജയ്, ജന്മദിനം, തമിഴ്, സിനിമ
Published by: user_57
First published: June 22, 2021, 10:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories