15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ബോളിവുഡ് താരം ആമിർ ഖാനും, ഭാര്യയും ചലച്ചിത്ര നിർമ്മാതാവുമായ കിരൺ റാവുവും വിവാഹമോചിതരാവുന്നു. കഴിഞ്ഞ ദിവസം ഒരു സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോജക്ടുകളിലെ പ്രൊഫഷണൽ പങ്കാളിത്തം തുടരുമെന്നും ഇവർ അറിയിച്ചു. മകനായ ആസാദ് റാവു ഖാന്റെ സംരക്ഷണ കാര്യത്തിലും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ദമ്പതികൾ പറഞ്ഞു. ഇനി മുതൽ തങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആയിരിക്കില്ലെങ്കിലും പരസ്പരം കുടുംബമായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ 15 വർഷങ്ങൾ ഓർത്തെടുത്ത ആമിറും കിരണും തങ്ങളുടെ ബന്ധം വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലുമാണ് വളർന്നതെന്ന് പറഞ്ഞു.
കുറച്ചുനാൾ മുമ്പ് വേർപിരിഞ്ഞതായും വെവ്വേറെ ജീവിതം ക്രമീകരിക്കുന്നതിൽ ഇപ്പോൾ സന്തോഷം തോന്നുന്നു. ഞങ്ങളുടെ മകനായ ആസാദിന് അർപ്പണബോധമുള്ള മാതാപിതാക്കളായി തുടരും, അവനെ ഞങ്ങൾ ഒരുമിച്ച് വളർത്തുകയും ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു.
കിരൺ, ആമിർ ദമ്പതികളെ കൂടാതെ ബോളിവുഡിൽ അപ്രതീക്ഷിതമായ നിരവധി വിവാഹമോചനങ്ങൾ ഉണ്ടായിട്ടുണ്ട്. ബോളിവുഡിനെ ഞെട്ടിച്ച അഞ്ച് വിവാഹമോചനങ്ങൾ -
അർബാസ് ഖാൻ - മലൈക അറോറബോളിവുഡിൽ ഇപ്പോഴും ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിവാഹമോചനങ്ങളിലൊന്നാണ് അർബാസിന്റെയും മലൈകയുടെയും വിവാഹമോചനം. 17 വർഷത്തെ ദാമ്പത്യം പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ചാണ് ഇരുവരും പിരിഞ്ഞത്. 1998ൽ വിവാഹിതരായ ഇരുവർക്കും 2002ൽ ഒരു മകൻ ജനിച്ചിരുന്നു.
ഫർഹാൻ അക്തർ - അദുന ഭബാനിസംവിധായകനായ ഫർഹാനും ഹെയർ സ്റ്റൈലിസ്റ്റായ അദുനയുടെയും 2000-ൽ വിവാഹിതരായി. വിവാഹത്തിനു ശേഷം, ദിൽ ചാഹ്ത ഹെ പുറത്തിറങ്ങിയതോടെ ഫർഹാന്റെ കരിയർ വൻവിജയമായി. ദമ്പതികൾക്ക് രണ്ട് പെൺമക്കളും പിറന്നു. എന്നാൽ നിർഭാഗ്യവശാൽ ഈ ദാമ്പത്യബന്ധം തകർന്നു. ഫർഹാന്റെ ജനപ്രീതി വർദ്ധിക്കുന്നതും സ്ത്രീ സഹതാരങ്ങളുമായുള്ള അടുപ്പവുമാണ് ഇതിന് കാരണമാണെന്നാണ് ഗോസിപ്പുകൾ. ഇപ്പോൾ നടി ഷിബാനി ദണ്ഡേക്കറുമായി ഫർഹാൻ ഡേറ്റിംഗിലാണ്.
ഋത്വിക് റോഷൻ - സുസേൻ ഖാൻബോളിവുഡിലെ സൂപ്പർ താര ജോഡികളായ ഋത്വിക് - സുസേൻ വിവാഹമോചനം തികച്ചും അപ്രതീക്ഷിതമായിരുന്നു. 14 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് 2015ൽ ഇരുവരും വിവാഹമോചനം നേടിയത്.
അനുരാഗ് കശ്യപ് - കൽക്കി കൊച്ച്ലിൻഅനുരാഗും കൽക്കിയും തമ്മിൽ ചെറിയ കാലയളവിലെ വിവാഹബന്ധം മാത്രമാണ് ഉണ്ടായിരുന്നത്. 2011ൽ വിവാഹിതരായ ഇവർ 2013ൽ വഴിപിരിഞ്ഞു. എഴുത്തുകാരനും സംവിധായകനുമായ അനുരാഗ് 'ദേവ്ഡി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് നടിയുമായി പ്രണയത്തിലായത്.
കരിഷ്മ കപൂർ - സഞ്ജയ് കപൂറുംനടി കരിഷ്മ കപൂറും ദില്ലി ആസ്ഥാനമാക്കിയ വ്യവസായിയും ഭർത്താവുമായ സഞ്ജയ് കപൂറും 2016 ലാണ് വിവാഹമോചനം നേടിയത്. 2003ലാണ് ഇവർ വിവാഹിതരായത്. എന്നാൽ ദാമ്പത്യബന്ധം വേർപെടുത്തി 2014ൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. 2016ൽ കോടതി ദമ്പതികൾക്ക് വിവാഹമോചനം അനുവദിക്കുകയും മക്കളുടെ കസ്റ്റഡി കരിഷ്മയ്ക്ക് നൽകുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.