നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ലിനുവിന്റെ കുടുംബത്തിന് വീടൊരുക്കാൻ മോഹൻലാൽ, ധനസഹായവുമായി ജയസൂര്യ

  ലിനുവിന്റെ കുടുംബത്തിന് വീടൊരുക്കാൻ മോഹൻലാൽ, ധനസഹായവുമായി ജയസൂര്യ

  Flood relief volunteer Linu's family gets celebrity support | നടൻ മോഹൻലാലിൻറെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൌണ്ടേഷൻ ലിനുവിന്റെ അമ്മക്ക് വീടൊരുക്കും

  മരിച്ച ലിലു

  മരിച്ച ലിലു

  • Share this:
   പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമാവാൻ ഇറങ്ങി പുറപ്പെട്ടു ജീവൻ തന്നെ നൽകിയ ലിലുവിന്റെ കുടുംബത്തിന് കൈത്താങ്ങാവാൻ സിനിമാ ലോകം. നടൻ മോഹൻലാലിൻറെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൌണ്ടേഷൻ ലിലുവിന്റെ അമ്മക്ക് വീടൊരുക്കും. ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് സംവിധായകൻ മേജർ രവി ലിലുവിന്റെ അമ്മയെ സന്ദർശിച്ചു. ആദ്യ പടിയായി ഒരു ലക്ഷം രൂപയുടെ ധനസഹായവും കൈമാറി.   ലിലുവിന്റെ അമ്മയോട് ഫോണിൽ സംസാരിച്ച ശേഷം നടൻ ജയസൂര്യ അഞ്ചു ലക്ഷം രൂപ കൈമാറി. ഒരു മകൻ തരുന്നതാണ് എന്ന് കരുതിയാൽ മതി എന്നായിരുന്നു ജയസൂര്യയുടെ നിലപാട്.

   ചാലിയാർ കര കവിഞ്ഞതോടെയാണ് കോഴിക്കോട് സ്വദേശി ലിലുവും മാതാപിതാക്കളും കുടുംബാംഗങ്ങളും ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. എന്നാൽ, ക്യാംപിൽ തന്നെ കഴിഞ്ഞുകൂടാൻ സേവാഭാരതി പ്രവർത്തകനായ ലിലു തയ്യാറായില്ല. ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടു പോയ ഭാഗത്തേക്ക് യുവാക്കൾ രണ്ടു സംഘമായി രണ്ടു തോണികളിലായിട്ടാണ് പോയത്.

   രണ്ടു തോണികളിലും ഉള്ളവർ കരുതിയത് ലിലു അടുത്ത തോണിയിൽ ഉണ്ടാവും എന്നായിരുന്നു. എന്നാൽ, തിരികെ എത്തിയപ്പോഴാണ് ലിലു തങ്ങൾക്കൊപ്പമില്ലെന്ന സത്യം അവർ തിരിച്ചറിഞ്ഞത്. തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷമാണ് മൃതദേഹം ക്യാംപിലെത്തിച്ചത്.

   First published:
   )}