HOME » NEWS » Film » FOOD STOLE FROM NIVIN PAULYS SHOOTING LOCATION

നാണക്കേട്! നിവിൻ പോ​ളി​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നിലെ ചി​ക്ക​നും പൊ​റോ​ട്ട​യും മോഷ്ടിച്ചു; ദൃശ്യം പകര്‍ത്തിയ യുവാവിന് മര്‍ദനം

നി​വി​ന്‍ പോ​ളി നാ​യ​ക​നാ​യ പ​ട​വെ​ട്ട് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് സെറ്റിലാണ് മോഷണം

News18 Malayalam | news18-malayalam
Updated: January 24, 2020, 9:08 PM IST
നാണക്കേട്! നിവിൻ പോ​ളി​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നിലെ ചി​ക്ക​നും പൊ​റോ​ട്ട​യും മോഷ്ടിച്ചു; ദൃശ്യം പകര്‍ത്തിയ യുവാവിന് മര്‍ദനം
nivin pauly
  • Share this:
മ​ട്ട​ന്നൂ​ര്‍: നി​വി​ന്‍ പോ​ളി​യു​ടെ സി​നി​മാ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍​ നി​ന്ന് കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം ഭ​ക്ഷ​ണ​വു​മാ​യി ക​ട​ന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. നി​വി​ന്‍ പോ​ളി നാ​യ​ക​നാ​യ പ​ട​വെ​ട്ട് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് സെറ്റിലാണ് മോഷണം ന​ട​ന്ന​ത്.

സി​നി​മ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ഭി​നേ​താ​ക്ക​ൾ​ക്കും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ​ക്കും ക​ഴി​ക്കാ​ൻ വെ​ച്ച ചി​ക്ക​നും പൊ​റോ​ട്ട​യു​മാ​ണ് മോ​ഷ്ടി​ച്ച​ത്. 80 പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം എ​ടു​ത്തു​കൊ​ണ്ടു​പോ​യ​തെന്നാണ് വിവരം.

Also read: നടി സ്നേഹ രണ്ടാമതും അമ്മയായി

ഇ​വ​ര്‍ ഭ​ക്ഷ​ണം ക​വ​രു​ന്ന​ത് സ​മീ​പ​വാ​സി​യാ​യ അ​മ​ല്‍ എ​ന്ന യു​വാ​വ് മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി. ഇ​തു​ക​ണ്ട നാ​ലം​ഗ സം​ഘം അ​മ​ലി​നെ മ​ര്‍​ദി​ച്ചു. പ​രി​ക്കേ​റ്റ അ​മ​ല്‍ കൂ​ത്തു​പ​റ​മ്പ് ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ മാ​ലൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Youtube Video
Published by: user_49
First published: January 24, 2020, 9:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories