തമിഴില്‍ മാത്രമല്ല മലയാളത്തിലും ഏറെ ആരാധകരുള്ള നടനാണ് യോഗി ബാബു. വളരെ ചുരുക്കം സിനിമകളിലെ ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് പിന്നീട് നായകനായി വളര്‍ന്ന യോഗിയുടെ സിനിമ കരിയര്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. സിനിമയിലെത്തും മുന്‍പ് നാട്ടിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമായിരുന്ന യോഗി ബാബുവിനെ തേടി കഴിഞ്ഞ ദിവസം ഒരു പ്രമുഖ താരത്തിന്റെ സര്‍പ്രൈസ് ഗിഫ്റ്റ് എത്തി.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകനുമായ മഹേന്ദ്രസിങ് ധോണിയാണ് യോഗി ബാബുവിന് അപ്രതീക്ഷിത സമ്മാനം നല്‍കിയത്. തന്റെ കൈയ്യോപ്പോടുകൂടിയ ഒരു ക്രിക്കറ്റ് ബാറ്റാണ് നടന് ധോണി സമ്മാനിച്ചത്. സ്കൂള്‍ കാലം മുതല്‍ ക്രിക്കറ്റ് കളിക്കുന്ന യോഗി ധോണിയുടെ കടുത്ത ആരാധകനാണ്.
എം.എസ് ധോണി സിനിമാ നിര്‍മ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന ധോണി എന്റർടെയ്ൻമെന്റ്സിന്റെ ആദ്യ സിനിമയായ ലെറ്റ്സ് ഗെറ്റ് മാരീഡിൽ അഭിനയിക്കുമ്പോഴാണ് യോഗി ബാബുവിനെ തേടി സമ്മാനം എത്തിയത്.
Direct from #MSDhoni hands which he played in nets . Thankyou @msdhoni sir for the bat …. Always cherished with the – your cricket memory as well as cinematic memory #dhonientertainmentprod1 #sakshidhoni . pic.twitter.com/2iDv2e5aBZ
— Yogi Babu (@iYogiBabu) February 15, 2023
ധോണിയുടെ ഓട്ടോഗ്രാഫുള്ള ബാറ്റുമായി നിൽക്കുന്ന ചിത്രം യോഗി ബാബുവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഹരിഷ് കല്യാൺ, ഇവാന, നാദിയ എന്നിവരാണ് ലെറ്റ്സ് ഗെറ്റ് മാരീഡിലെ മറ്റ് അഭിനേതാക്കൾ. ധോണിയുടെ ഭാര്യ സാക്ഷിയുടെതാണ് ചിത്രത്തിന്റെ ആശയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.