തിരുവനന്തപുരം: മലയാളികളുടെ പ്രിയനടൻ മോഹൻലാലിന് (Mohanlal) പിറന്നാളാശംസയുമായി (Birthday Wishes) മുൻമന്ത്രി ഷിബു ബേബി ജോൺ. ഫേസ്ബുക്കിൽ പങ്കുവെച്ച ആശംസാ കുറിപ്പിലാണ് അദ്ദേഹം മോഹൻലാലുമായുള്ള തന്റെ സൗഹൃദത്തേക്കുറിച്ച് മനസുതുറന്നത്.
''35 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിർവിശേഷമായ സ്നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണ്. അഭിമാനമാണ് ഈ സൗഹൃദം. പ്രിയ സുഹൃത്തിന്
പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ'' - ഷിബു ബേബി ജോൺ കുറിച്ചു.
2021ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ചവറയിൽ ഷിബു ബേബി ജോൺ മത്സരിച്ചപ്പോൾ മോഹൻലാൽ ആശംസയർപ്പിക്കാൻ എത്തിയിരുന്നു.
Also Read-
Happy Birthday Mohanlal | മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍; ആശംസകളുമായി സിനിമാലോകംമലയാളത്തിന്റെ അഭിമാനമായ നടൻ മോഹന്‍ലാൽ ഇന്ന് 62-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ആദ്യ സംവിധാന സംരംഭമായ ബറോസിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th മാന്‍ ആണ് അദ്ദേഹത്തിന്‍റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞു.
തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.
മലയാള സിനിമയുടെ വാണിജ്യ സാധ്യതകള്‍ മുഴുവന്‍ സിനിമാ ലോകത്തിനും ബോധ്യപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ദ്യശ്യത്തിന്‍റെ ഒന്നും രണ്ടും ഭാഗങ്ങള്‍ നേടിയ വിജയം കേരളവും ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളില്‍ പോലും മലയാള സിനിമയുടെ ഖ്യാതി എത്തിക്കുന്നതിന് കാരണമായി. ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച പുലിമുരുകനും, ലൂസിഫറും മലയാള സിനിമാ വ്യവസായത്തിന് പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിച്ചു.
Also Read- ആ പന്ത്രണ്ടംഗ സംഘത്തിൽ ആരാണ് വില്ലന്‍? ഹിൽ സ്റ്റേഷനിലെ ത്രില്ലർ '12thമാൻ'അദ്ദേഹത്തിന്റെ ജന്മദിനത്തിന് മുന്നോടിയായി, നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ (NFAI) അദ്ദേഹത്തെ 'ഫേസ് ഓഫ് ദി വീക്ക്' ആയി ആദരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.