HOME » NEWS » Film »

'നമ്മൾ ഓരങ്ങളിലേക്കു തള്ളിമാറ്റിയ ഒരു മനുഷ്യൻ'; അന്തരിച്ച് ഐസക് കൊട്ടുകപള്ളിയെ ഓർത്ത് കേരള ചലച്ചിത്ര അക്കാദമി മുൻ സെക്രട്ടറി

ഡിജോ കാപ്പൻ നിർമിച്ചു രാജീവ് വിജയരാഘവൻ വേണു, ബീന പോൾ എന്നിവരുടെ കൂട്ടായ്മയിൽ പുറത്തിറക്കിയ സിസ്റ്റർ അൽഫോൻസാ ഓഫ് ഭരണങ്ങാനം ആണ് ആദ്യം ശ്രദ്ധിക്കപ്പെട്ട വർക്ക്. ഇതിന്റെ പശ്ചാത്തലസംഗീതമാണ് 26 വർഷം ഞങ്ങളെ പിൻതുടർന്നു ഈ ശീർഷക ഗാനം ഐസക്കിനെ തന്നെ ഏൽപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.

News18 Malayalam | news18
Updated: February 18, 2021, 9:58 PM IST
'നമ്മൾ ഓരങ്ങളിലേക്കു തള്ളിമാറ്റിയ ഒരു മനുഷ്യൻ'; അന്തരിച്ച് ഐസക് കൊട്ടുകപള്ളിയെ ഓർത്ത് കേരള ചലച്ചിത്ര അക്കാദമി മുൻ സെക്രട്ടറി
മനോജ് കുമാർ കെ, ഐസക് തോമസ് കൊട്ടുകപള്ളി
  • News18
  • Last Updated: February 18, 2021, 9:58 PM IST
  • Share this:
കോട്ടയം: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകപ്പള്ളിയെ അനുസ്മരിച്ച് കേരള ചലച്ചിത്ര അക്കാദമി മുൻ സെക്രട്ടറി മനോജ് കുമാർ കെ. ഐസക് തോമസ് കൊട്ടുകാപ്പിള്ളി സംഗീതം നിർവഹിച്ച ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ശീർഷക ഗാനം പങ്കുവച്ചു കൊണ്ടാണ് അദ്ദേഹം ആ സംഗീത സംവിധായകനെ ഓർത്തത്.

പ്രതിഭാശാലിയായ ഈ കലാകാരനെ വലിയ സംവിധായകർ ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്യാനേ ഏല്പിക്കാറുള്ളൂവെന്നും അദ്ദേഹം അനുസ്മരിച്ചു. അതുല്യ പ്രതിഭയായിരുന്ന ഇത്തക്കച്ചനെന്ന പാലാക്കാരനെ മനസിലാക്കാനും നമ്മൾ ഓരങ്ങളിലേക്കു തള്ളിമാറ്റിയ ഒരു മനുഷ്യനെ ചെറുതായൊന്നു തൊടാനും മാത്രം പങ്കുവെയ്ക്കുകയാണ് ഈ ഗാനം എന്നും കുറിച്ചാണ് ഗാനം പങ്കു വച്ചിരിക്കുന്നത്.

മനോജ് കുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്,

'ഇത് ഐസക് തോമസ് കൊട്ടുകാപ്പിള്ളി സംഗീതം നിർവഹിച്ച ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ശീർഷക ഗാനം. പൊതു വിദ്യാലയങ്ങളിലെ മികവുകൾ പങ്കു വയ്ക്കാൻ 2011ൽ നടത്തിയ ഈ പരിപാടിയുടെ സിഗ്നേച്ചർ സംഗീതം നൽകാൻ ആരെയാണ് ഏല്പിക്കേണ്ടത് എന്ന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. പ്രതിഭാശാലിയായ ഈ കലാകാരനെ വലിയ സംവിധായകർ ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്യാനേ ഏല്പിക്കാറുള്ളു.
ഗിരീഷ് കാസറവള്ളി, ഷാജി എൻ കരുൺ, രാജീവ് വിജയരാഘവൻ തുടങ്ങി നിരവധി സംവിധായകരുടെ ഒപ്പം പ്രവർത്തിച്ചെങ്കിലും ഗാനങ്ങൾക്ക് സംഗീതം പകരാൻ കുട്ടിസ്രാങ്കിലും സഞ്ചാരത്തിലുമേ അവസരം മലയാളത്തിൽ ലഭിച്ചുള്ളൂ. ഡിജോ കാപ്പൻ നിർമിച്ചു രാജീവ് വിജയരാഘവൻ വേണു, ബീന പോൾ എന്നിവരുടെ കൂട്ടായ്മയിൽ പുറത്തിറക്കിയ സിസ്റ്റർ അൽഫോൻസാ ഓഫ് ഭരണങ്ങാനം ആണ് ആദ്യം ശ്രദ്ധിക്കപ്പെട്ട വർക്ക്.

ഇതിന്റെ പശ്ചാത്തലസംഗീതമാണ് 26 വർഷം ഞങ്ങളെ പിൻതുടർന്നു ഈ ശീർഷക ഗാനം ഐസക്കിനെ തന്നെ ഏൽപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. വരികൾ എഴുതിയ ഒ എൻ വി സാർ അൽപനേരം ആലോചിച്ച ശേഷം അതാവും നന്നാവുക എന്ന് പറയുകയും ചെയ്തു. അഞ്ചു ഈണങ്ങളിൽ ഗാനം ചിട്ടപ്പെടുത്തി റിക്കാർഡ് ചെയ്തു അയച്ചു തന്നു. അമേരിക്കയിൽ ആയിരുന്ന വിജയ് യേശുദാസും ചെന്നൈയിൽ നിന്ന് ശ്വേത മോഹനനും പങ്കാളിയായി. അതിൽ ഞങ്ങൾക്കിഷ്ടപെടാത്ത ഒന്ന് ഓ എൻ വി സാർ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പരിചയം ഞങ്ങൾക്കില്ലല്ലോ. അതുല്യ പ്രതിഭയായിരുന്ന ഇത്തക്കച്ചനെന്ന പാലാക്കാരനെ മനസിലാക്കാനും നമ്മൾ ഓരങ്ങളിലേക്കു തള്ളിമാറ്റിയ ഒരു മനുഷ്യനെ ചെറുതായൊന്നു തൊടാനും മാത്രം പങ്കുവെയ്ക്കുകയാണ് ഈ ഗാനം. Homage to Isac Thomas Kottukappilly.'

പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തിൽ കൊടൈക്കനാല്‍ സ്കൂളിലെ അമേരിക്കന്‍ ടീച്ചേഴ്സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയില്‍ സിക്സ്ത്ത് ഗ്രേഡും പാസായി.
കെ ജി ജോര്‍ജിന്റെ 'മണ്ണി'ലൂടെ സിനിമയിലെത്തി. പിന്നീട്, അരവിന്ദന്‍റെ തമ്പില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി. ജി അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയിൽ പങ്കു ചേർന്നിട്ടുണ്ട്.

എസ്തപ്പാനിലൂടെയാണ് പശ്ചാത്തല സംഗീതം രംഗത്തേക്ക് എത്തിയത്. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി വി ചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ഗിരീഷ് കാസറവള്ളി, കവിത ലങ്കേഷ്, ജാനകി വിശ്വനാഥന്‍ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളിലൂടെ ഇദ്ദേഹത്തിന്റെ സംഗീതം ലോകമെമ്പാടും ഒഴുകിയെത്തി.

ഭവം (2002), മാര്‍ഗം (2003), സഞ്ചാരം, ഒരിടം (2004) ആദാമിന്റെ മകൻ അബു (2010 )എന്നീ സിനിമകളിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരങ്ങള്‍ നേടി. ആദാമിന്റെ മകൻ അബുവിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരവും നേടി. മലയാളത്തില്‍ ആരംഭിച്ച ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിന്റെ വൈസ് പ്രസിഡന്റും ക്രിയേറ്റീവ് ഡയറക്ടറുമായിരുന്നു ഐസക് തോമസ്.
Published by: Joys Joy
First published: February 18, 2021, 9:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories