• HOME
  • »
  • NEWS
  • »
  • film
  • »
  • 'സീതാരാമം കണ്ടു, ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി'; ദുൽഖർ ചിത്രത്തെ പുകഴ്ത്തി വെങ്കയ്യ നായിഡു

'സീതാരാമം കണ്ടു, ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി'; ദുൽഖർ ചിത്രത്തെ പുകഴ്ത്തി വെങ്കയ്യ നായിഡു

തീർച്ചയായി കണ്ടിരിക്കേണ്ട സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.

  • Last Updated :
  • Share this:
    സീതാരാമത്തിലൂടെ (Sita Ramam) തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ദുൽഖർ സല്‍മാൻ. പത്ത് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള ബോക്‌സ്ഓഫിസ് കളക്ഷന്‍ 50 കോടിയാണ്. റിലീസ് ദിനം മുതൽ പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രത്തെ പുകഴ്ത്തി രം​ഗത്തെത്തിയിരിക്കുകയാണ് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

    സീതാരാമം കണ്ടെന്നും ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കണ്ട അനുഭൂതിയാണെന്നും വെങ്കയ്യ നായിഡു ട്വിറ്ററിൽ കുറിച്ചു. തീർച്ചയായി കണ്ടിരിക്കേണ്ട സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്കു.

    'സീതാ രാമം കണ്ടു. അഭിനേതാക്കളുടെയും സാങ്കേതിക വിഭാഗങ്ങളുടെയും ഏകോപനത്തിൽ ഒരു മനോഹര ദൃശ്യം അരങ്ങേറി. സാധാരണ പ്രണയ കഥ എന്നതിനപ്പുറം ഒരു സൈനികന്റെ ധീരതയുടെ പശ്ചാത്തലത്തില്‍ ഈ സിനിമ വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു, മസ്റ്റ് വാച്ച്. ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി സീതാ രാമം എനിക്ക് തന്നു. യുദ്ധശബ്ദങ്ങളില്ലാതെ കണ്ണിന് കുളിർമയേകുന്ന പ്രകൃതിഭംഗി കണ്ടെത്തിയ സംവിധായകൻ ശ്രീ ഹനു രാഘവപുടി, നിർമ്മാതാവ് ശ്രീ അശ്വിനിദത്ത്, സ്വപ്ന മൂവി മേക്കേഴ്‌സ് എന്നിവരുൾപ്പെടെയുള്ള സിനിമാ ടീമിന് അഭിനന്ദനങ്ങൾ' വെങ്കയ്യ നായിഡു ട്വിറ്ററിൽ കുറിച്ചു.

    Also Read-Sita Ramam | സീതാരാമം: തെലുങ്കിൽ പുതിയ റെക്കോർഡ് സൃഷ്‌ടിച്ച്‌ ദുൽഖർ സൽമാൻ

    സീതാരാമത്തിലൂടെ അമേരിക്കയിലും ദുല്‍ഖര്‍ സല്‍മാന്‍ സൃഷ്ടിച്ചത് വന്‍ ചലനമാണ്. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍കൊണ്ടുതന്നെ യുഎസ് ബോക്‌സ്ഓഫിസില്‍ നിന്ന് ചിത്രം വണ്‍ മില്യണ്‍ യുഎസ് ഡോളറില്‍ (8.28 കോടി) അധികം നേടി.തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലെത്തിയ ചിത്രം തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറമേ തമിഴ്‌നാട്ടിലും വിദേശ രാജ്യങ്ങളിലും യുഎഇയിലും മികച്ച പ്രതികരണം നേടിയിരുന്നു.



    ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

    Also Read-Dulquer Salmaan | കേരളത്തിൽ മാത്രമല്ല, തെലുങ്കിലും കുഞ്ഞിക്ക സൂപ്പർ സ്റ്റാർ; സൈബറാബാദ് പൊലീസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ

    വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
    Published by:Jayesh Krishnan
    First published: