ട്രാൻസിന്റെ പുതിയ പോസ്റ്ററിലെ ബ്രില്യൻസ്; മുദ്ര ശ്രദ്ധിക്കണം മുദ്ര

Found the brilliance in the new poster of Trance movie? | ആ ബ്രില്യൻസ് എന്തെന്ന് കണ്ടെത്താൻ കഴിഞ്ഞോ?

News18 Malayalam | news18-malayalam
Updated: February 5, 2020, 11:58 AM IST
ട്രാൻസിന്റെ പുതിയ പോസ്റ്ററിലെ ബ്രില്യൻസ്; മുദ്ര ശ്രദ്ധിക്കണം മുദ്ര
ട്രാൻസിലെ പുതിയ പോസ്റ്റർ
  • Share this:
ഫഹദും നസ്രിയയും വേഷമിടുന്ന, അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ട്രാൻസ്'. ചിത്രം ഫെബ്രുവരി 14 വാലന്റൈൻ ദിനത്തിൽ പുറത്തിറങ്ങും.

'ട്രാൻസി'ന്റെ തിരക്കഥ വിൻസെന്റ് വടക്കന്റേതാണ്. രാം ഗോപാൽ വർമ്മയുടെ ശിവയ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നത് 'ട്രാൻസി'ന് വേണ്ടിയാണ്.

തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോൻ ഒരു പ്രധാന വേഷത്തിലെത്തുന്ന 'ട്രാൻസി'ൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി ഒരു വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

'ട്രാൻസി'ന്റെ ടൈറ്റിൽ ട്രാക്ക്‌ ചെയ്തിരിക്കുന്നത് വിനായകനാണ്. 'എന്നാലും മത്തായിച്ചാ...' എന്ന ഗാനം പാടിയിരിക്കുന്നത് സൗബിൻ ഷാഹിർ ആണ്. പ്രമുഖ ഒഡീസ്സി നർത്തകി ആരുഷി മുഡ്ഗൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്.സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള 'ട്രാൻസി'ന് വേണ്ടി അത് നിർവഹിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്.

പ്രമുഖ സംഗീത സംവിധായകനായ റെക്‌സ് വിജയന്റെ സഹോദരൻ ജാക്സൺ വിജയൻ, സംഗീത സംവിധായകനായി 'ട്രാൻസി'ൽ അരങ്ങേറുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാർ ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും ജാക്സൺ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രാൻസിന്റെ പോസ്റ്ററിൽ പെട്ടെന്ന് നോക്കിയാൽ കണ്ടെത്താൻ കഴിയാത്ത ഒരു ബ്രില്യൻസ്, വളരെ പ്രകടമായി തന്നെ ഒരുക്കിയിട്ടുണ്ട്. ഫഹദ് ഫാസിലും നസ്രിയയുമാണ് പോസ്റ്ററിൽ ഉള്ളത്. ആ ബ്രില്യൻസ് നസ്രിയയുടെ മുഖത്താണ്. നസ്രിയ വച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസ്സിന്റെ ഒരു ചില്ല് വട്ടത്തിലും മറ്റൊന്ന് ചതുരാകൃതിയിലുമാണ്. ഇതുവരെ പുറത്തിറങ്ങിയ നസ്രിയ ഉൾപ്പെടുന്ന ചിത്രങ്ങളും ഗാനവുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 5, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍