ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്ത ഫോർ മോർ ഷോട്സ് പ്ലീസ് സീസൺ 2 എത്തുന്നു. സീരീസിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങി. ഏപ്രിൽ 17 നാണ് സീസൺ 2 റിലീസാവുക. സയാനി ഗുപ്ത, മാൻവി ഗാഗ്രൂ, കീർത്തി കുൽഹരി, ബഞ്ജി എന്നിവരാണ് സീരീസിൽ പ്രധാന വേഷത്തിലെത്തുന്നത്. വ്യത്യസ്ത മേഖലകളിലുള്ള വ്യത്യസ്തരായ നാല് സ്ത്രീകളുടെ കഥയാണ് ഫോർ മോർ ഷോട്സ് പ്ലീസ് പറയുന്നത്. സ്ത്രീകളുടെ ലൈംഗിതയെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും തുറന്ന് കാണിച്ച സീരീസിന്റെ ആദ്യ സീസൺ അതുകൊണ്ടു തന്നെ വിവാദമായിരുന്നു. പ്രതീക് ബബ്ബാർ, മിലിന്ദ് സോമൻ എന്നീ താരങ്ങളും സീരീസിൽ ഉണ്ട്.
പത്ത് എപ്പിസോഡുകളാണ് സീരീസിലുള്ളത്. ലോക്ക് ഡൗൺ കാലത്ത് കണ്ടിരിക്കാൻ പറ്റുന്ന എന്റർടെയ്നറായിരിക്കും ഫോർ മോർ ഷോട്സ് പ്ലീസ് എന്നതിൽ സംശയമില്ല. ഹിന്ദി ഭാഷയ്ക്ക് പുറമേ, തമിഴ്, തെലുങ്കു ഭാഷകളിലും സീരിസ് ലഭ്യമാണ്. ആദ്യ സീസൺ കണാത്തവർക്കായി: ആമസോൺ പ്രൈമിൽ പത്ത് എപ്പിസോഡുകളിലായി സീരിസ് ലഭ്യമാണ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.