• HOME
  • »
  • NEWS
  • »
  • film
  • »
  • Jean-Luc Godard | ഫ്രഞ്ച് ന്യൂവേവ് സിനിമകളുടെ അമരക്കാരന്‍ ഗൊദാർദ് അന്തരിച്ചു

Jean-Luc Godard | ഫ്രഞ്ച് ന്യൂവേവ് സിനിമകളുടെ അമരക്കാരന്‍ ഗൊദാർദ് അന്തരിച്ചു

തിരക്കഥാകൃത്ത്, നടൻ, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

  • Last Updated :
  • Share this:
    വിഖ്യാത ഫ്രഞ്ച് സംവിധായകൻ ഗൊദാർദ് അന്തരിച്ചു. 91 വയസായിരുന്നു. നവതരംഗ സിനിമയുടെ അമരക്കാരനായി അറിയപ്പെടുന്ന ഗൊദാർദ് ലോകസിനിമയുടെ ഗതി മാറ്റിയ സംവിധായകരിൽ പ്രധാനിയാണ്. ബ്രത്‍ലസ് കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമൺ ഈസ് എ വുമൺ, ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ, ആൽഫാ വില്ലേ, ലാ ചിനോയിസ് തുടങ്ങിയവയാണ് പ്രധാന സിനിമകൾ. തിരക്കഥാകൃത്ത്, നടൻ, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

    ഫ്രഞ്ച് സിനിമകളില്‍ ഒരുകാലത്ത് നിന്നിരുന്ന വ്യവസ്ഥാപിതമായ ചട്ടക്കൂടുകളെ പൊളിച്ചെഴുതുന്നതായിരുന്നു ഗൊദാര്‍ദിന്‍റെ ശൈലി. ഹാന്‍ഡ്ഹെല്‍ഡ് ക്യാമറകളുടെ ഉപയോഗം, ജമ്പ് കട്ടുകള്‍, അസ്തിത്വപരമായ സംഭാഷണങ്ങൾ എന്നിവ ഉപയോഗിച്ച് ഒരു പുതിയ ചലച്ചിത്രനിർമ്മാണ രീതിക്ക് തന്നെ അദ്ദേഹം തുടക്കമിട്ടു.

    തിരക്കഥാ രചനയിലൂടെ സിനിമയിലേക്ക് കടന്നു വന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം പരീക്ഷണസ്വഭാവമുള്ളവയായിരുന്നു. ബ്രെത്ത്‌ലെസ് ആണ് ആദ്യ ചിത്രം. 1969-ൽ പുറത്തിറങ്ങിയ എ വുമൺ ഈസ് എ വുമൺ ആയിരുന്നു കളറിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യചിത്രം. അറുപതുകളുടെ മധ്യത്തോടെ ഗൊദാർദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ (1966) ഈ സമയത്താണ് നിർമിച്ചത്.

    ദ് സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു. ഗൊദാർദും ടോങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തിൽ പ്രമുഖർ. ആ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണ് 1969-ൽ പുറത്തിറങ്ങിയ വിൻഡ് ഫ്രം ദ ഈസ്റ്റ്. എഴുപതുകളിൽ വീഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.
    Published by:Arun krishna
    First published: