വെബ് സീരീസിലും തിരഞ്ഞെടുപ്പ് ചൂട്; മത്സരം ഫുക്രുവും മല്ലു ജേ ഡിയും തമ്മിൽ
വെബ് സീരീസിലും തിരഞ്ഞെടുപ്പ് ചൂട്; മത്സരം ഫുക്രുവും മല്ലു ജേ ഡിയും തമ്മിൽ
Fukru and Mukesh Nair starring web series captures election frenzy | ഫുക്ക്റു നായകനും മിസ്റ്റർ മല്ലു ജേ ഡി മുകേഷ് എം. നായർ വില്ലനുമാകുന്ന പുതിയ വെബ് സീരീസിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്
ബിഗ്ബോസ് താരം ഫുക്ക്റുവും വ്ലോഗിംഗ് സ്റ്റാർ മിസ്റ്റർ മല്ലു ജേ ഡിയും തമ്മിൽ തീ പാറുന്ന പോരാട്ടം. എവിടെയാണെന്നല്ലേ? കോണത്ത് മുക്ക് വാർഡിൽ
ടിക്ക് ടോക്കിലൂടെ ശ്രദ്ധേയരായ ഫുക്ക്റുവും മല്ലു ജേ ഡി യും നേർക്കുനേർ മത്സരിക്കുകയാണ്. ഒരു വെബ് സീരീസിൽ. ഓടനാവട്ടം ഗ്രാമ പഞ്ചായത്തിൽ കോണത്ത് മുക്ക് വാർഡിൽ സ്വതന്ത്ര സ്ഥാനാത്ഥിയാണ് ഇരുവരും മത്സരിക്കുന്നത്. മത്സരം സോഷ്യൽ മീഡിയിലെ ഇരുവരുടെയും ഫാൻസ് തമ്മിൽ ഏറ്റെടുത്ത് കൊഴുപ്പിച്ചിട്ടുമുണ്ട് .
ഫുക്ക്റു നായകനും മിസ്റ്റർ മല്ലു ജേ ഡി മുകേഷ് എം. നായർ വില്ലനുമാകുന്ന പുതിയ വെബ് സീരീസിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കരിക്കിന് പിന്നാലെ വെബ് സീരീസ് ലോകത്തു പയറ്റാനാണ് ഫുക്ക്‌റുവും മല്ലു ജേ ഡി യും ഒന്നിക്കുന്നത് .
ഫുക്ക്റുവിൻ്റെ വീട്ടിൽ മല്ലു ജേ ഡി അത്താഴം കഴിക്കുന്ന പോസ്റ്റ് പുറത്തിറങ്ങിയിട്ടുണ്ട്.
ടിക് ടോക് സജീവമായ വേളയിൽ ഫുഡ് വ്ലോഗർമാരിൽ ഏറ്റവും അധികം ആരാധകർ ഉണ്ടായിരുന്നയാളാണ് മിസ്റ്റർ മല്ലു ജേ ഡി, ടിക്ക് ടോക്കിൽ ഏറ്റവും അധികം ഫാൻസുള്ള മലയാളികളുടെ കൂട്ടത്തിലാണ് ഫുക്ക്റു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.