വിളക്കി ചേർക്കുന്ന വയലിൻ തന്ത്രികൾ

news18india
Updated: October 2, 2018, 5:05 PM IST
വിളക്കി ചേർക്കുന്ന വയലിൻ തന്ത്രികൾ
  • News18 India
  • Last Updated: October 2, 2018, 5:05 PM IST IST
  • Share this:
ഈ ഒക്ടോബർ രണ്ടാം തിയതി, രാഷ്ട്ര പിതാവിനെ സ്മരിക്കുന്ന വേളയിലാണ്‌ തീരാ നഷ്ടമായി മലയാളത്തിന്റെ വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ വിട വാങ്ങൽ. എന്നാൽ പ്രത്യക്ഷമായ ഒന്നു ഇവരെ ബന്ധിപ്പിക്കുന്നു. ആ മാസ്മരിക ഉപകരണം തന്നെ. ബാലുവിനോളം നല്ല വായനക്കാരനല്ലെങ്കിലും, ഇംഗ്ലണ്ടിലെ പഠന കാലത്തെ ജീവിതത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധി വയലിൻ പഠിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ആത്മകഥയിൽ അതിങ്ങനെ കുറിക്കപ്പെട്ടിരിക്കുന്നു.

ഇനിയില്ല...വയലിനിലെ ആ മാന്ത്രിക സ്പർശം

"ഒരു ഇംഗ്ലീഷ് ജന്റിൽമാൻ ആകുവാൻ നൃത്തവും സംഗീതവും അറിയണമെന്നു എനിക്കു മനസ്സിലായി. മൂന്നു പൗണ്ട് ഒരു ക്ലാസിനു കൊടുത്തു ഞാൻ അങ്ങനെ നൃത്താഭ്യാസത്തിനു എത്തിച്ചേർന്നു. ആറു ക്ലാസ്സുകളിൽ ഞാൻ പോയി, എന്നാൽ താള ബോധം എനിക്ക് വഴങ്ങുന്നതല്ല എന്നു പെട്ടെന്നു മനസ്സിലായി. പിയാനോ ആകട്ടെ എനിക്കു മനസ്സിലായതേ ഇല്ല. അതിനാൽ വയലിൻ പഠിക്കുവാൻ തീരുമാനിച്ചു. പാശ്ചാത്യ സംഗീത ബോധത്തിന്റെ അടിസ്ഥാനം ഉണ്ടാകണം ഇംഗ്ലണ്ടിൽ ജീവിക്കണമെങ്കിൽ എന്നും അതിനു വയലിൻ പഠിച്ചേ മതിയാവൂ എന്നും എനിക്ക് മനസ്സിലായി. മൂന്നു പൗണ്ട് കൊടുത്തു ഒരു വയലിൻ അങ്ങനെ ഞാൻ വാങ്ങി പഠിക്കുവാൻ തുടങ്ങി."

മീട്ടാതെ പോയ വിസ്മയം

ജീവിതം എത്ര ക്ഷണികമാണെന്നു ഓർക്കുക. പറഞ്ഞു വച്ച ഒരു പരിപാടിയുണ്ടായിരുന്നു ബാലുവെന്ന ബാലഭാസ്കറിന് ഈ വരുന്ന ഏഴാം തിയതി. എന്നും നന്മയോടൊപ്പം, നല്ല ചെയ്തികൾക്കൊപ്പം കൂട്ടായി നിന്ന ബാലു മറ്റുള്ളവർക്ക് ആശ്വാസം പകരാനായി തന്റെ വയലിനുമായി എത്തുമെന്ന് പറഞ്ഞുറപ്പിച്ചിരിക്കണം.

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെയും കുടകിലെയും മനുഷ്യർക്ക് സഹായമാവാൻ ബാംഗ്ലൂരിൽ നടക്കേണ്ടുന്ന ഫ്യൂഷൻ സംഗീത പരിപാടിയായിരുന്നു. എന്നാൽ ആ ദിനം വരെ കാത്തു നിന്നില്ല പ്രിയ കലാകാരൻ. പറഞ്ഞു പഴകിയ ആ വാചകം തന്നെ ഓർക്കാം. മരണം രംഗ ബോധമില്ലാത്ത കോമാളിയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading